പ്രഗ്യാൻ റോവർ ദൗത്യം പൂർത്തീകരിച്ചു; പേ ലോഡുകളുടെ പ്രവർത്തനം നിർത്തി, ഇനി ഉറക്കം

റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു

പ്രഗ്യാൻ റോവർ  ദൗത്യം പൂർത്തീകരിച്ചു; പേ ലോഡുകളുടെ പ്രവർത്തനം നിർത്തി, ഇനി ഉറക്കം
dot image

ബെംഗളൂരു: പ്രഗ്യാൻ റോവർ പ്രവർത്തനം അവസാനിപ്പിച്ചതായി ഇന്ത്യൻ ബഹിരാകാശ ഏജൻസിയായ ഐഎസ്ആർഒ. റോവറിലെ പേ ലോഡുകളുടെ പ്രവർത്തനം നിർത്തിയതായും റോവറിനെ സ്ലീപ്പ് മോഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. പേലോഡറുകളിലെ വിവരങ്ങൾ ലാൻഡർ വഴി ഭൂമിയിലേക്ക് അയച്ചതായും ഐഎസ്ആർഒ എക്സിലൂടെ അറിയിച്ചു.

നിലവിൽ റോവറിലെ ബാറ്ററി പൂർണ ചാർജിലാണ്. സെപ്റ്റംബർ 22 ന് ചന്ദ്രനിൽ വീണ്ടും സൂര്യപ്രകാശം പതിയുമ്പോൾ റോവറിലെ സൗരോർജ പാനലുകൾ പ്രവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐഎസ്ആർഒ അറിയിച്ചു.

ലാൻഡറിനും റോവറിനും ചന്ദ്രനിലെ ഒരു പകൽക്കാലമാണ് ആയുസ്. അതായത് ഭൂമിയിലെ 14 ദിവസം. സൗരോർജ പാനലുകൾ ഉപയോഗിച്ചാണ് ഇവ പ്രവർത്തിച്ചിരുന്നത്. അതിനാൽ ഊർജം ലാഭിക്കുന്നതിനും ചന്ദ്രനിലെ കൊടും തണുപ്പിനെ അതിജീവിക്കുന്നതിനുമാണ് സ്ലീപ്പ് മോഡിലേക്ക് മാറ്റിയത്. വിക്രം ലാൻഡറും പ്രഗ്യാൻ റോവറും വീണ്ടും പ്രവർത്തനക്ഷമമാകുമോ എന്നറിയാൻ ഈ മാസം 22 വരെ കാത്തിരിക്കണം.

dot image
To advertise here,contact us
dot image