ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ക്ഷമാപണം നടത്തുന്നു; പത്മജ വേണുഗോപാൽ

'ഒരു നിമിഷത്തില്‍ താന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ താന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്'

ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ക്ഷമാപണം നടത്തുന്നു; പത്മജ വേണുഗോപാൽ
dot image

കൊച്ചി: ബിജെപി വിട്ടതിന് പിന്നാലെ കോണ്‍ഗ്രസിലേക്ക് ചേക്കേറാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ക്കിടെ മുന്‍പ് നടത്തിയ പ്രതികരണങ്ങളില്‍ ക്ഷമാപണവുമായി പത്മജ വേണുഗോപാല്‍. പല ഭാഗങ്ങളിൽ നിന്നുമുള്ള കോൺഗ്രസ് പ്രവർത്തകരുടെ വിമർശനങ്ങൾ പൂർണ്ണമായും ഉൾക്കൊള്ളുന്നുവെന്നും ഓരോ കോൺഗ്രസ് പ്രവർത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുന്നുവെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.

ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല, മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് തന്റെ മനസ്സിലുള്ളതെന്നും അവർ പറഞ്ഞു. ഒരു നിമിഷത്തില്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ താന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അത് കെ കരുണാകരന്‍ എന്ന വ്യക്തിയെയും തന്നെയും സ്‌നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് താൻ തയ്യാറെടുത്തതെന്നും അവർ കൂട്ടിച്ചേർത്തു.

അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ തന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് തന്റെ മുന്നിലുള്ള ലക്ഷ്യമെന്നും അവർ പറഞ്ഞു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

വികാരമായ ഒരു നിമിഷത്തില്‍ ഞാന്‍ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബിജെപി പ്രവേശനം എന്ന് രാജിവെച്ച വേളയില്‍ ഞാന്‍ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാന്‍ എടുത്ത തീരുമാനം കെ. കരുണാകരന്‍ എന്ന വ്യക്തിയെയും എന്നെയും സ്‌നേഹിച്ച നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഴത്തില്‍ മുറിവേല്‍പ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാന്‍ തയ്യാറെടുത്തത്. ഏതെങ്കിലും ഒരു പദവി മോഹിച്ചല്ല മറിച്ച് ഒരു കോണ്‍ഗ്രസ്സുകാരിയായി മാറണം എന്നത് മാത്രമാണ് എന്റെ മനസ്സിലുള്ളത്.

പല ഭാഗങ്ങളില്‍ നിന്നും ഉള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിമര്‍ശനങ്ങള്‍ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയില്‍ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാന്‍ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാര്‍ഷിക വേളയില്‍ എന്റെ പ്രിയപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തില്‍ ആദരവ് അര്‍പ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം

Content Highlights: Padmaja Venugopal has responded to reports suggesting she may return to the Congress after leaving the BJP

dot image
To advertise here,contact us
dot image