സര്‍ക്കാരിനെ അട്ടിമറിക്കാൻ രഹസ്യ നീക്കമെന്ന് റിപ്പോർട്ട്; ഒരോ എംഎൽഎമാരെയും പ്രത്യേകം കണ്ട് മുഖ്യമന്ത്രി വിജയ്

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതായി ടിവികെ നേതൃത്വം സൂചിപ്പിച്ചു

സര്‍ക്കാരിനെ അട്ടിമറിക്കാൻ രഹസ്യ നീക്കമെന്ന് റിപ്പോർട്ട്; ഒരോ എംഎൽഎമാരെയും പ്രത്യേകം കണ്ട് മുഖ്യമന്ത്രി വിജയ്
dot image

ചെന്നൈ: ആറു മാസം മാത്രം പ്രായമുള്ള സര്‍ക്കാരിനെ പിളര്‍ത്താന്‍ ശ്രമം നടക്കുന്നു എന്ന റിപ്പോർട്ടുകൾക്കിടെ ടിവികെ എംഎല്‍എമാരെ നേരില്‍ കണ്ട് മുഖ്യമന്ത്രി ജോസഫ് വിജയ്. രണ്ട് എംഎല്‍എമാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ പുകയുന്നതിനിടെയാണ് മുഖ്യമന്ത്രിയുടെ നീക്കം എന്നതും ശ്രദ്ധേയമാണ്. ഏകദേശം രണ്ടേമുക്കാല്‍ മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തില്‍, വിജയ് മിക്ക നിയമസഭാംഗങ്ങളെയും പ്രത്യേകം കണ്ടു സംസാരിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി പുതിയ രഹസ്യാന്വേഷണ വിവരങ്ങള്‍ ലഭിച്ചതായി ടിവികെ നേതൃത്വം സൂചിപ്പിച്ചു. ഇതിന്റെ പശ്ചാത്തലത്തില്‍, എംഎല്‍എമാരുടെ രാഷ്ട്രീയ ഭാവി സുരക്ഷിതമായിരിക്കുമെന്ന് ഉറപ്പുനല്‍കിയ വിജയ് എതിര്‍കക്ഷികളില്‍ നിന്നുള്ള വാഗ്ദാനങ്ങളില്‍ വീണുപോകരുതെന്ന് കര്‍ശനമായ മുന്നറിയിപ്പും നല്‍കി.

അധികാരമേറ്റ് നാല് ദിവസത്തിന് ശേഷം, മെയ് 13-ന് വിജയ്ക്ക് വിശ്വാസവോട്ടെടുപ്പിനെ നേരിടേണ്ടിവന്നിരുന്നു. ആറ് മാസം പിന്നിട്ടാല്‍, സര്‍ക്കാരിന്റെ ഭൂരിപക്ഷത്തെ വെല്ലുവിളിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വീണ്ടും ശ്രമിച്ചേക്കാം എന്നതാണ് നേതൃത്വത്തിന്റെ ആശങ്കയെന്നാണ് വിവരം. പ്രതിപക്ഷം ഔദ്യോഗികമായി അത്തരമൊരു നീക്കം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരു രാഷ്ട്രീയ ഭീഷണിയായി പുതിയൊരു പ്രമേയം വരാനുള്ള സാധ്യതയും വിജയ് എംഎല്‍എമാര്‍ക്ക് മുന്നില്‍ അവതരിപ്പു.

സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ എതിരാളികള്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങള്‍ സര്‍ക്കാരിന് ലഭിച്ചിട്ടുണ്ടെന്ന് നിയമസഭാംഗങ്ങളെ അറിയിച്ചു. ഡല്‍ഹിയിലെ രാഷ്ട്രീയ ശക്തികളുടെ പിന്തുണയോടെ, ഭരണകക്ഷിയില്‍ നിന്ന് അംഗങ്ങളെ അടര്‍ത്തിമാറ്റാന്‍ ഡിഎംകെയും എഐഎഡിഎംകെയും ശ്രമിക്കുന്നുണ്ടെന്നും അവര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ജാഗ്രത പാലിക്കുക, പ്രലോഭനങ്ങള്‍ക്ക് വഴങ്ങരുത്, ഒപ്പം ഒരു മികച്ച രാഷ്ട്രീയ ഭാവി തന്നെ തകര്‍ക്കാന്‍ ഇടയാക്കിയേക്കാവുന്ന തീരുമാനങ്ങള്‍ എടുക്കരുത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങളാണ് വിജയ് എംഎല്‍എമാര്‍ക്ക് നല്‍കിയത്. പണം വാങ്ങി കൂറുമാറുന്നത് ഒടുവില്‍ വോട്ടര്‍മാര്‍ക്ക് ആ ജനപ്രതിനിധിയോട് തന്നെ വെറുപ്പുണ്ടാക്കാന്‍ കാരണമാകുമെന്നും മുന്നറിയിപ്പുണ്ട്. സര്‍ക്കാരിന്റെ ഭൂരിപക്ഷം വീണ്ടും പരീക്ഷിക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായേക്കാമെന്ന സാഹചര്യത്തെ നേരിടാന്‍ വിജയിയുടെ സര്‍ക്കാര്‍ തയ്യാറെടുക്കുകയാണെന്ന് എംഎല്‍എമാര്‍ വ്യക്തമാക്കിയത്.

ഓരോ നിയമസഭാംഗത്തിന്റെയും കാര്യത്തില്‍ നേതൃത്വം ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് അവരെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യവും കൂടിക്കാഴ്ചയിലൂടെ വിജയ് ലക്ഷ്യമിടുന്നുണ്ട്. വിജയുടെ ജനപ്രീതിയുടെ പിന്‍ബലത്തില്‍ നിയമസഭയിലെത്തിയ പല അംഗങ്ങള്‍ക്കും, നടനില്‍ നിന്ന് മുഖ്യമന്ത്രിയായി മാറിയ അദ്ദേഹവുമായി വ്യക്തിപരമായ അടുപ്പം വളരെ കുറവാണ്. എന്നാല്‍, ബുധനാഴ്ച നടന്ന ഈ കൂടിക്കാഴ്ച അവര്‍ക്ക് അദ്ദേഹവുമായി നേരിട്ട് സംസാരിക്കാന്‍ അവസരമൊരുക്കി. അതേസമയം, അവരുടെ പെരുമാറ്റവും രാഷ്ട്രീയ തീരുമാനങ്ങളും നേതൃത്വത്തിന് പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന സന്ദേശവും ഇതിലൂടെ വ്യക്തമാക്കുന്നുണ്ട്.

Also Read:

ചെന്നൈയ്ക്ക് സമീപം മഹാബലിപുരത്തെ ഒരു ആഡംബര ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍, മോശം പെരുമാറ്റവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്ന രണ്ട് ജനപ്രതിനിധികള്‍ക്ക് ടിവികെ നേതൃത്വം മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. കുടിവെള്ളം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചെത്തിയ തുരൈയൂരിലെ ഒരു താമസക്കാരനെ ഡെപ്യൂട്ടി സ്പീക്കര്‍ എം രവിശങ്കര്‍ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. കല്ലാകുറിച്ചി എംഎല്‍എ സി അരുള്‍ വിഗ്‌നേഷ് ജില്ലാ കളക്ടര്‍ക്ക് അനുചിതമായ സന്ദേശം അയച്ചുവെന്നും ആരോപണമുണ്ട്. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു. ആദ്യ സംഭവത്തിലെ പരാതിക്കാരന്‍ പിന്നീട് ആരോപണം പിന്‍വലിച്ചെങ്കിലും, ഇതിനു പിന്നിലെ സാഹചര്യങ്ങളെക്കുറിച്ച് പ്രതിപക്ഷ നേതാക്കള്‍ സംശയം പ്രകടിപ്പിച്ചു. അച്ചടക്ക നടപടികള്‍ ഉണ്ടായേക്കാമെന്ന് ടിവികെ നേതാക്കള്‍ സൂചിപ്പിച്ചെങ്കിലും, അന്തിമ തീരുമാനമൊന്നും പ്രഖ്യാപിച്ചിട്ടില്ല. പാര്‍ട്ടിയുടെ നേരിയ ഭൂരിപക്ഷം കണക്കിലെടുക്കുമ്പോള്‍, നടപടിയെടുക്കുന്നതുമൂലമുണ്ടാകാന്‍ സാധ്യതയുള്ള രാഷ്ട്രീയ പ്രത്യാഘാതങ്ങളും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്.

Content Highlights: Tamil Nadu Chief Minister Joseph Vijay has met TVK legislators amid controversies surrounding the conduct of two MLAs and reports of attempts to destabilise the six-month-old government. During a meeting lasting around two hours and 45 minutes, Vijay held individual discussions with most legislators. TVK leadership indicated that fresh intelligence inputs suggested attempts to topple the government. Vijay assured the MLAs that their political future would remain secure and warned them against accepting offers from opposition parties.

dot image
To advertise here,contact us
dot image