ആലുവ സ്‌കൂളിലെ ആംഗ്യപ്പാട്ടിൽ വിദ്വേഷ വരികൾ; ആരോപണവുമായി കെ ടി ജലീൽ

'വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നത്'

ആലുവ സ്‌കൂളിലെ ആംഗ്യപ്പാട്ടിൽ വിദ്വേഷ വരികൾ; ആരോപണവുമായി കെ ടി ജലീൽ
dot image

തിരുവനന്തപുരം: ആലുവയിലെ മഹിളാലയം സ്‌കൂളില്‍ 15 സിബിഎസ്ഇ സ്‌കൂളുകള്‍ പങ്കെടുത്ത ആംഗ്യപ്പാട്ടു മല്‍സരത്തില്‍ വംശീയ വിദ്വേഷം ജനിപ്പിക്കുന്ന വരികള്‍ കുട്ടികളെ കൊണ്ട് ആലപിപ്പിച്ചെന്ന ആരോപണവുമായി കെ ടി ജലീല്‍. മുഖ്യമന്ത്രി വി ഡി സതീശന്റെ മണ്ഡലത്തിന് അടുത്തുള്ള, ലീഗ് മന്ത്രി അബ്ദുല്‍ഗഫൂറിന്റെ വീട്ടില്‍ നിന്ന് നോക്കിയാല്‍ കാണുന്ന സ്‌കൂളിലാണിത് സംഭവിച്ചിരിക്കുന്നത്. വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും ഇതിനെതിരെ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് ജലീല്‍ ആരോപിച്ചു.

Also Read:

15 സിബിഎസ്ഇ സ്‌കൂളുകള്‍ പങ്കെടുത്ത ആംഗ്യപ്പാട്ടു മല്‍സരത്തിലാണ് കള്ളന്‍മാരും ഭീകരരും, അറബി വേഷവിധാനത്തില്‍, കയറിപ്പറ്റും ബോഗികളില്‍, ഭയമാകുന്നേ അയ്യയ്യോ, ഭീകരരയ്യോ പാളത്തില്‍, ബോംബു വെച്ചിട്ടോടുന്നേ! എന്ന വരികള്‍ കുട്ടികള്‍ പാടിയത്. ഒരു സമുദായത്തിനെതിരെ വിദ്വേഷം പരത്തുന്നതാണ് ഈ വരികള്‍. കുട്ടികളെ കൊണ്ട് ഇത് പാടിപ്പിച്ചവര്‍ക്കെതിരെ എന്തു നടപടിയാണ് വിദ്യാഭ്യാസ വകുപ്പും ആഭ്യന്തര വകുപ്പും സ്വീകരിച്ചതെന്ന് ജലീല്‍ ചോദിച്ചു. ഇതെങ്ങാനും LDF ഭരണത്തിലാണ് സംഭവിച്ചിരുന്നതെങ്കില്‍ ലീഗും, യൂത്ത് ലീഗും, എംഎസ്എഫും ചേര്‍ന്ന് ഈ നാട് കുട്ടിച്ചോറാക്കുമായിരുന്നില്ലെ? ലീഗിന് പ്രതിപക്ഷത്താകുമ്പോള്‍ മാത്രം വരുന്ന കപടവികാരമാണ് 'സമുദായ സ്‌നേഹം.

aluva school students
ആംഗ്യപ്പാട്ടു മല്‍സരം

അവര്‍ ഭരണപക്ഷത്തായാല്‍ പിഎം ശ്രീയും കേന്ദ്ര സര്‍ക്കാരിന്റെ എംബ്ലം പതിക്കലും വന്ദേമാതരം മുഴുവന്‍ ചൊല്ലുന്നതും ഹലാലാണ് അഥവാ നിയമപരമാണ് എന്നാണ് ജലീലിന്റെ ആരോപണം. ഓണാഘോഷത്തിന്റെ സമാപന സമ്മേളനം ഉല്‍ഘാടനം ചെയ്യല്‍, ആര്‍എസ്എസ്സുകാരനായ ഇന്ത്യന്‍ വൈസ് പ്രസിഡണ്ടിനെ ക്ഷണിക്കല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ് ലീഗിനെതിരെ ജലീല്‍ ഉന്നയിക്കുന്നത്.

Content Highlights: KT Jaleel alleges that children were made to sing lyrics promoting communal hatred at a gesture song competition held at Mahilalayam School in Aluva, involving 15 CBSE schools. He questions the action taken by the Education and Home Departments

dot image
To advertise here,contact us
dot image