സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും

സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22 തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കൂടി പങ്കെടുത്തിരുന്നു

സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍; പരിശോധനയ്ക്കായി പ്രത്യേക സമിതി രൂപീകരിക്കും
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കാന്‍ നീക്കവുമായി യുഡിഎഫ് സര്‍ക്കാര്‍. ലേബര്‍ കോഡ് പരിശോധിക്കാന്‍ പ്രത്യേക സമിതി രൂപീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. സമിതിയില്‍ തൊഴിലാളി സംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തും. 10 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. സമിതിയുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് ലേബര്‍ കോഡ് നടപ്പിലാക്കുക. തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് സെക്രട്ടറിയേറ്റില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ 22 തൊഴിലാളി സംഘടനാ പ്രതിനിധികള്‍ കൂടി പങ്കെടുത്തിരുന്നു. ലേബര്‍ കോഡ് സംബന്ധിച്ച കാര്യങ്ങള്‍ വിശദമായി പരിശോധിക്കാനാണ് സമിതി രൂപീകരിക്കുന്നത്. പിന്നാലെ സമിതി സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ച ശേഷമായിരിക്കും സംസ്ഥാനത്ത് ലേബര്‍ കോഡ് നടപ്പിലാക്കുന്നതിനെ സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകുക. തൊഴിലാളികളുടെ പ്രശ്‌നങ്ങളും അവരുടെ പാരാതികളും സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്.

എന്തുകൊണ്ട് ലേബര്‍കോഡ് നടപ്പിലാക്കേണ്ടി വരും എന്നും അതിന്റെ പ്രാധാന്യം സംബന്ധിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. ഏതെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുത്തണമെന്നുണ്ടെങ്കില്‍ ആ നിര്‍ദ്ദേശങ്ങള്‍കൂടി കേന്ദ്രത്തെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തൊഴിലാളികള്‍ക്ക് പ്രയാസം ഉണ്ടാകാത്ത നിലയില്‍ എങ്ങനെ ലേബര്‍ കോഡ് നടപ്പിലാക്കാന്‍ കഴിയും എന്ന പരിശോധനയിലേക്കാണ് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. ലേബര്‍ കോഡില്‍ ഇടത് പാര്‍ട്ടികൾ കടുത്ത വിമര്‍ശനം ഉന്നയിക്കുന്നതോടൊപ്പം കേന്ദ്ര തലത്തില്‍ കോണ്‍ഗ്രസ് നിലപാടും ലേബര്‍ കോഡിന് എതിരാണ്.

Content Highlights: The Kerala government plans to form a special committee to examine the implementation of labour codes, following a meeting chaired by the Chief Minister. Representatives of trade unions will also be included in the panel, which is expected to submit its report within 10 days. The government will consider the committee’s recommendations before proceeding with implementation. The Chief Minister said the government was committed to protecting workers’ rights.

dot image
To advertise here,contact us
dot image