

ഇടുക്കി: ഇടുക്കി ഉപ്പുതറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം വീണത്. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. 18 ല്‍10 അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. വിപ്പ് ലംഘിച്ച് ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫ് ആണ് പഞ്ചായത്തില്‍ ഭരണം നടത്തിയിരുന്നത്. ആകെ 18 അംഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതവും ഒരു ബിജെപി അംഗവും ഒരു സ്വതന്ത്രനും എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നത്. എന്നാല്‍ പന്നീട് സ്വതന്ത്ര അംഗവുമായുള്ള ചില തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരുന്നത്. സ്വതന്ത്രന്റെയും ബിജെപിയുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു.
തൃശൂര്‍ പാറളം പഞ്ചായത്ത് ഭരണവും കോണ്‍ഗ്രസ് പിടിച്ചെടുത്തു. വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തതോടെയാണ് പഞ്ചായത്തിലെ ബിജെപി ഭരണം വീണത്. കോണ്‍ഗ്രസിന്റെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബിജെപിക്കും ഉണ്ടായിരുന്നത്. മൂന്ന് അംഗങ്ങൾ സിപിഐയ്ക്കും ഉണ്ടായിരുന്നു. ഇതില്‍ രണ്ടു പേരാണ് കോണ്‍ഗ്രസിന് വോട്ടു ചെയ്തത്. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുഴുവന്‍ വിജയമാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.
Content Highlights: Congress has captured control of two panchayats in Kerala, ousting the LDF in Upputhara and the BJP in Paralam. The developments mark a setback for both parties in local governance and strengthen Congress’s position in the two panchayats.