

തിരുവനന്തപുരം: സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടില് പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. ഭരണഘടനാ സ്ഥാപനങ്ങളെന്ന് നമ്മള് വിളിക്കുന്ന സ്ഥാനപനങ്ങളെ കൈകാര്യം ചെയ്യുന്നത് ആര്എസ്എസ് എന്ന് എം വി ഗോവിന്ദൻ . ആദ്യം അവര് തീരുമാനിക്കുന്നതാണ് ലക്ഷ്യം. പീന്നിട് ആ ലക്ഷ്യം നേടുന്നതിനുള്ള തെളിവുകളുണ്ടാക്കും. ഇതാണ് ഇന്ത്യയുടെ പൊതുവായ ചിത്രമെന്നും എം വി ഗോവിന്ദന് പറഞ്ഞു. യഥാര്ത്ഥ പ്രതികളെ മാപ്പ് സാക്ഷികളാക്കുമെന്നും അവര് ഉന്നം വെയ്ക്കുന്നവരെ പ്രതികളാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളത്തില് സംഭവിക്കുന്നത് ഇതാണെന്നും കെജ്രിവാളിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ ഉള്പ്പെടെയുള്ളവര്ക്കെതിരെ കേസ് വന്നത് ഇങ്ങനെയാണ്. ഇ ഡി ഉന്നം വെയ്ക്കുന്നത് രാഷ്ട്രീയ പാര്ട്ടിയെയാണ്. പിണറായി വിജയനെ ഉന്നം വെയ്ക്കുന്നതിന് കാരണവും അതുതന്നെയാണ്. ഉന്നം വെച്ചുകൊണ്ട് നടക്കുന്ന പ്രക്രിയയെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.
സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാടിന്റെ ഭാഗമായി കിട്ടിയെന്നു പറയുന്ന ഡയറിയില് ചിലരുടെ പേരുണ്ട്. പണം വാങ്ങിയെന്ന് സമ്മതിച്ചവരാണ് രമേശ് ചെന്നിത്തലയും, കുഞ്ഞാലിക്കുട്ടിയും. പിണറായിയെ മാസപ്പടിക്കേസില് കുരുക്കാനാകില്ലെന്ന് ഇ ഡിക്ക് ഉറപ്പുണ്ട്. അതുകൊണ്ടാണ് എഫ്ഐആര് ഇടാന് സര്ക്കാരിനെ നിര്ബന്ധിച്ചത്. 85 ലക്ഷം ഹവാല പണമായി കൊടുത്തു എന്നതിന് എന്താണ് തെളിവെന്നും അദ്ദേഹം ചോദിച്ചു. മകളെ കരുവാക്കി പിണറായി കൈക്കൂലി വാങിയെന്ന ആരോപണം കേരളത്തെ അപമാനിക്കുന്നതാണ്. കേസില് സര്ക്കാര് അപ്പീല് പോകാന് തയ്യാറായില്ലെന്നും അത് അവരുടെ രാഷ്ട്രീയ തീരുമാനമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു.
അതേസമയം, സിഎംആര്എല്-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിക്കുകായാണ് വിജിലന്സ്. രണ്ട് എസ്ഐടി സംഘങ്ങളെയാണ് രൂപീകരിച്ചത്. പിണറായി വിജയന് പ്രതിയായ കേസ് എസ്പി ഇ എല് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കുക. പി എ മുഹമ്മദ് റിയാസ് പ്രതിയായ കേസിന്റെ അന്വേഷണം എസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലാകും നടക്കുക. വിജിലന്സിന്റെ പ്രത്യേക വിഭാഗമാണ് ആദ്യത്തെ കേസ് അന്വേഷിക്കുന്നത്. രണ്ടാമത്തെ കേസ് അന്വേഷിക്കുന്നത് കോഴിക്കോട് പ്രത്യേക വിജിലന്സ് സെല്ലുമാകും. വിജിലന്സ് ഐജിയുടെ മേല്നോട്ടത്തിലാകും അന്വേഷണം നടത്തുക.
Content Highlights: CPI(M) state secretary M. V. Govindan alleged that the RSS controls institutions commonly referred to as constitutional institutions, triggering political discussion.