

കുട്ടികളുടെ ചാറ്റ് ജിപിടി ഉപയോഗം കണ്ടെത്താന് മാതാപിതാക്കള്ക്ക് പുതിയ സൗജന്യ ഓണ്ലൈന് പ്ലാറ്റ്ഫോമുമായി യുഎഇ. ഹോം വര്ക്കുകള് പൂര്ത്തിയാക്കാനും വ്യക്തിഗത ആവശ്യങ്ങള്ക്കും യഥാര്ത്ഥ മനുഷ്യരുടെ വ്യാജ ചിത്രങ്ങള് നിര്മിച്ച് പ്രചരിപ്പിക്കാനും കുട്ടികള് ചാറ്റ്ബോട്ടുകള് ഉപയോഗിക്കുന്നുണ്ടോ എന്ന് പഠിക്കാനാണ് മാതാപിതാക്കള്ക്ക് യുഎഇ ഇത്തരം സൗകര്യം ഒരുക്കുന്നത്. ജെന് ദുബായ് എന്ന പ്ലാറ്റ്ഫോമാണ് യുഎഇ പുറത്തിറക്കിയിരിക്കുന്നത്.
ദുബായ് ഫ്യൂച്ചര് ഫൗണ്ടേഷനും കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (CDA)യുമായി ചേര്ന്ന് ദുബായ് സെന്റര് ഫോര് ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് (DCAI) ആണ് പ്ലാറ്റ്ഫോം പുറത്തിറക്കിയത്.
എട്ട് മുതല് 15 വയസ് വരെ പ്രായമുള്ള വിദ്യാര്ത്ഥികളുള്ള കുടുംബത്തിനാണ് ഈ പ്ലാറ്റ്ഫോം ഒരുക്കിയിരിക്കുന്നത്.
മാതാപിതാക്കള്ക്കുള്ള നിര്ദ്ദേശങ്ങളും ഇതില് ഘട്ടം ഘട്ടമായി നല്കുന്നുണ്ട്. എഐ എങ്ങനെ പ്രവര്ത്തിക്കുന്നു എന്ന് പഠിപ്പിക്കുന്നതിന് പകരം ദൈനംദിനകാര്യങ്ങളില് ഇടപെടുന്ന കാര്യങ്ങളെ എങ്ങനെ അഭിസംബോധന ചെയ്യാമെന്ന് മാതാപിതാക്കളെ ഇത് പഠിപ്പിക്കുന്നു. പ്രധാനമായും കുട്ടികള് എഐ ഉപയോഗിക്കുമ്പോള് കുടുംബങ്ങള് അഭിമുഖീകരിക്കാന് സാധ്യതയുള്ള ആറ് കാര്യങ്ങളാണ് ആപ്പില് പഠിപ്പിക്കുന്നത്.
കുട്ടികള് ശരിക്കും പഠിക്കുകയാണോ അതോ എഐ തരുന്ന ഉത്തരങ്ങള് എഴുതുകയാണോ എന്ന് നോക്കുക, കുട്ടികളുടെ വികാരങ്ങളും പ്രശ്നങ്ങളും കുടുംബാംഗങ്ങള്ക്ക് പകരം എഐയോട് പറയുന്നുണ്ടോ എന്ന് പരിശോധിക്കല്, പ്രൊജക്ടുകളും മറ്റ് സര്ഗാത്മകമായ കാര്യങ്ങളും സ്വന്തം ബുദ്ധി ഉപയോഗിച്ച് ചെയ്യുന്നതിന് പകരം എഐ ഉപയോഗിച്ച് ചെയ്യുന്നുണ്ടോ എന്ന് കണ്ടെത്തല്, സ്വന്തമായി ചിന്തിച്ച് ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തുന്നതിന് പകരം എഐയുടെ സഹായം തേടുന്നുണ്ടോ എന്ന് കണ്ടെത്തല്, യഥാര്ത്ഥ മനുഷ്യരുടെ ചിത്രങ്ങള് എഐ ഉപയോഗിച്ച് വ്യാജമായി സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കല് തുടങ്ങിയ കാര്യങ്ങളാണ് ഈ ആപ്പില് പ്രധാനമായും പഠിപ്പിക്കുന്നത്. ഈ ഓരോ സാഹചര്യത്തിലും മാതാപിതാക്കള് എന്തൊക്കെ അറിഞ്ഞിരിക്കണമെന്നും അവര് എന്താക്കെ പറയണമെന്നും വ്യക്തമാക്കുന്നു. അറബി, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് ജെന്ദുബായ് പ്ലാറ്റ്ഫോം ലഭ്യമാകുക. മൊബൈലില് മാത്രമേ ഈ പ്ലാറ്റ്ഫോം ഉപയോഗിക്കാന് സാധിക്കുകയുള്ളു.
Content Highlights: