

കൊച്ചി: സിഎംആര്‍എല്‍ - എക്സാലോജിക് ഇടപാടിലെ വിജിലന്‍സ് കേസില്‍ എഫ്ഐആര്‍ അടിയന്തരമായി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ച് ഹൈക്കോടതി. പ്രത്യേക അനുമതിക്ക് ശേഷമേ സ്റ്റേ ആവശ്യം പരിഗണിക്കാനാവൂ എന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. അപ്പീല്‍ സ്വീകരിക്കുന്നതില്‍ ഡിവിഷന്‍ ബെഞ്ച് തീരുമാനം പിന്നീട് ഉണ്ടാകും.
കേസിലെ തെളിവുകളില്‍ സംശയമുണ്ടായിരുന്നുവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണത്തില്‍ സുതാര്യത പാലിക്കണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട് എന്നാണ് അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയ അറിയിച്ചത്. നേരിട്ട് കേസ് എടുക്കാന്‍ കഴിയുന്നതാണോ ഇ ഡി നല്‍കിയ കത്ത് എന്നാണ് സര്‍ക്കാര്‍ പരിശോധിച്ചത്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണോ എന്നത് സര്‍ക്കാരിന്റെ വിവേചനാധികാരമാണ്. പ്രഥമദൃഷ്ട്യാ കുറ്റകൃത്യമുണ്ടെങ്കില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാം. സംശയമുണ്ടെങ്കില്‍ പ്രാഥമിക അന്വേഷണം നടത്താമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. സംശയം ഉള്ളതുകൊണ്ടാണ് പ്രാഥമിക അന്വേഷണം നടത്തിയത് എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. സിംഗിള്‍ ബെഞ്ച് ഉത്തരവിനെ അനുകൂലിക്കുകയാണോ അതോ എതിര്‍ക്കുകയാണോ എന്നാണ് അഡ്വക്കറ്റ് ജനറലിനോട് ഡിവിഷന്‍ ബെഞ്ച് ചോദിച്ചത്. ഇതിലാണ് സര്‍ക്കാര്‍ മറുപടി നല്‍കിയത്.
കെ എം ഷാജഹാന്‍ സത്യസന്ധനായ വ്യവഹാരിയല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിമര്‍ശിച്ചു. മൂന്ന് ജഡ്ജിമാര്‍ക്കെതിരെ ആക്ഷേപം ഉയര്‍ത്തിയ ആളാണ് കെ എം ഷാജഹാന്‍. ഇതില്‍ കോടതിയലക്ഷ്യ നടപടികള്‍ എടുത്തു. പിന്നീട് നിരുപാധികം മാപ്പപേക്ഷിച്ച് നടപടിയില്‍ നിന്ന് ഒഴിവായി എന്നും എജി കോടതിയില്‍ ചൂണ്ടിക്കാട്ടി. കെ എം ഷാജഹാനെതിരെ ഹര്‍ജിക്കാരും രംഗത്ത് വന്നിരുന്നു. കെ എം ഷാജഹാന്റേത് പൊതുതാല്‍പര്യ ഹര്‍ജിയെന്ന് സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. ഹൈക്കോടതി രജിസ്ട്രിയും ഹര്‍ജിയില്‍ എതിര്‍പ്പുയര്‍ത്തി. കെ എം ഷാജഹാന്‍ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചില്ലെന്നും അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്നയാളായി ഷാജഹാനെ കാണാനാവില്ലെന്നും ടി വീണയും മുഹമ്മദ് റിയാസും വാദിച്ചു.
പൊതുതാല്‍പര്യ ഹര്‍ജിയെന്ന നിലയിലാണ് സിംഗിള്‍ ബെഞ്ച് തീരുമാനമെടുത്തതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പൊതുതാല്‍പര്യ ഹര്‍ജിയെന്ന് സിംഗിള്‍ ബെഞ്ചിനെ അറിയിച്ചിരുന്നുവെന്നും എജി അറിയിച്ചു. ഇക്കാര്യം സിംഗിള്‍ ബെഞ്ച് വാക്കാല്‍ അംഗീകരിച്ചുവെന്നും അഡ്വക്കറ്റ് ജനറല്‍ പറഞ്ഞു. എന്നാല്‍ അഴിമതി ചൂണ്ടിക്കാട്ടുന്നയാള്‍ എന്ന നിലയില്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി പരിഗണിച്ചു. പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കാന്‍ സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്നാണ് റിയാസ് വാദിച്ചത് പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കേണ്ടത് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചാണെന്നും റിയാസ് വാദിച്ചു.
ഇഡിയുടെ റിപ്പോര്‍ട്ടില്‍ വീണയുടെയും മുഹമ്മദ് റിയാസിന്റെയും പേരുണ്ടായിരുന്നു. റിപ്പോര്‍ട്ടില്‍ പേരുള്ളവര്‍ക്കെതിരെ കേസെടുക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശം. റിപ്പോര്‍ട്ടില്‍ പേരുള്ളതിനാല്‍ അവരുടെ ഭാഗം കൂടി കേള്‍ക്കണമെന്നും ഇത് സ്വാഭാവിക നീതിയുടെ ലംഘനമെന്നുമാണ് ടി വീണയും മുഹമ്മദ് റിയാസും ഉന്നയിച്ച വാദം. എന്നാല്‍ ടി വീണയുടെയും മുഹമ്മദ് റിയാസിന്റെയും ഹര്‍ജികള്‍ നിലനില്‍ക്കില്ലെന്നാണ് ഇഡി വാദിച്ചത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്‍പാണ് പ്രതികള്‍ അപ്പീല്‍ നല്‍കേണ്ടത്. എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന സിംഗിള്‍ ബെഞ്ച് വിധി നടപ്പാക്കിയെന്നും ഇഡി അറിയിച്ചു. അപ്പീല്‍ നല്‍കാനുള്ള അനുമതി മാത്രമാണ് ഇപ്പോള്‍ തേടുന്നതെന്നാണ് ടി വീണയും റിയാസും പറഞ്ഞത്.
അപ്പീല്‍ സാധ്യതയില്‍ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് അംഗീകരിച്ച് സംസ്ഥാന ഏജന്‍സി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇതാണ് പ്രശ്നമെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തുവെന്ന് സര്‍ക്കാര്‍ പറഞ്ഞു. എഫ്ഐആര്‍ ചോദ്യം ചെയ്ത് ഹര്‍ജി നല്‍കൂവെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതിനിടെ സിംഗിള്‍ ബെഞ്ച് വിധി സര്‍ക്കാരിന് എതിരെന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പറഞ്ഞത്. എന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയില്ല എന്നും ഡിവിഷന്‍ ബെഞ്ച് ചോദിച്ചു.
ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത നടപടികളാണ് ഇഡി സ്വീകരിക്കുന്നത് എന്ന് ഹര്‍ജിക്കാര്‍ പറഞ്ഞു. ഹര്‍ജിക്കാരുടെ പേര് ഉള്‍പ്പെടുത്തി നിരന്തരം വാര്‍ത്താക്കുറിപ്പ് ഇറക്കുന്നു. അന്വേഷണ വിവരങ്ങള്‍ ഇഡി സ്ഥിരമായി പരസ്യപ്പെടുത്തുന്നെന്നും ഇ ഡി നടപടി സല്‍പ്പേരിനെ ബാധിക്കുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അന്വേഷണ വിവരങ്ങള്‍ വാര്‍ത്താക്കുറിപ്പിലൂടെ പരസ്യപ്പെടുത്തിയാല്‍ പിന്നെ എന്ത് രഹസ്യാത്മകതയെന്ന് ഹര്‍ജിക്കാര്‍ ചോദിച്ചു.
അതേസമയം, പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ വിജിലന്‍സ് കേസുകളുടെ അന്വേഷണത്തിന് രണ്ട് പ്രത്യേക സംഘങ്ങളെ സര്‍ക്കാര്‍ നിയോഗിക്കും. ഇ ഡി റിപ്പോര്‍ട്ട് പ്രകാരം രണ്ട് കാലഘട്ടത്തിലുണ്ടായ സാമ്പത്തിക ആരോപണങ്ങളായതിലാണ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. രണ്ട് എസ്പിമാരുടെ നേതൃത്വത്തിലാണ് പ്രത്യേക അന്വേഷണ സംഘം. എന്നാല്‍ വിജിലന്‍സിലെ പ്രധാനപ്പെട്ട മൂന്ന് എസ്പി തസ്തികള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ എസ്‌ഐടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല. നിലവില്‍ പല യൂണിറ്റുകളിലുമുള്ള എസ്പിമാര്‍ വിമരിക്കലിന്റെ വക്കിലുമാണ്. പുതിയ എസ്പിമാരെ നിയമിച്ച് ഇന്ന് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കുന്ന മുറയ്ക്കാവും എസ്‌ഐടിയുടെ കാര്യത്തില്‍ ഉത്തരവിറക്കുക.
Content Highlights: The Kerala government told the High Court that doubts over the evidence in the CMRL-Exalogic financial transaction case led it to conduct a preliminary inquiry. The Advocate General said the government’s position was that investigations must be transparent and that FIR registration depends on whether a prima facie offence is established. The Division Bench questioned whether the government supported or opposed the Single Bench order.