UDF തരം​ഗത്തിൽ ഒലിച്ചു പോകാതെ തൃശൂർ ജില്ല പിടിച്ചുനിന്നു; CPIM വിശാല ജില്ലാകമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളില്ല

ഇരിങ്ങാലക്കുടയിൽ തോറ്റതും മണലൂരിൽ വോട്ട് കുറഞ്ഞതും ചർച്ചയായി

UDF തരം​ഗത്തിൽ ഒലിച്ചു പോകാതെ തൃശൂർ ജില്ല പിടിച്ചുനിന്നു; CPIM വിശാല ജില്ലാകമ്മിറ്റിയിൽ കടുത്ത വിമർശനങ്ങളില്ല
dot image

തൃശ്ശൂർ: യുഡിഎഫ് തരം​ഗത്തിൻ്റെ കുത്തൊഴുക്കിലും ഒലിച്ചു പോകാതെ തൃശൂർ ജില്ല പിടിച്ചു നിന്നതായി സിപിഐഎം വിശാല ജില്ലാ കമ്മിറ്റിയിലെ പൊതുചർച്ചിയിൽ പ്രതിനിധികൾ. മൽസരിച്ച ഏഴു സീറ്റുകളിൽ ആറിലും സിപിഐഐഎമ്മിന് ജയിക്കാൻ കഴിഞ്ഞുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ജില്ലയിൽ എൽഡിഎഫിനുണ്ടായ വോട്ടു ചോർച്ച യുഡിഎഫ് തരംഗത്തിന്റെ ഭാഗമാണെന്നും പൊതുചർച്ചയിൽ പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. ഇരിങ്ങാലക്കുടയിൽ തോറ്റത് പാർട്ടിക്ക് തിരിച്ചടിയായെന്നും ചില പ്രതിനിധികൾ ചൂണ്ടിക്കാണിച്ചു. മണലൂരിൽ ജയിച്ചെങ്കിലും വോട്ട് കുറഞ്ഞത് പരിശോധിക്കണമെന്ന ആവശ്യവും പൊതുചർച്ചയിൽ ഉയർന്നു.

ബിജെപിയുടെ മുന്നേറ്റത്തിന് തടയിടണമെന്നും പൊതുചർച്ചയിൽ അഭിപ്രായം ഉയർന്നു. ജനങ്ങളിൽ നിന്ന് അകലം പാലിക്കരുതെന്നും പൊതു സമൂഹവുമായി ചേർന്ന് നിൽക്കണമെന്നും ചില പ്രതിനിധികൾ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദനാണ് ഇന്ന് ആരംഭിച്ച സിപിഐഎം തൃശ്ശൂർ വിശാല ജില്ലാ കമ്മിറ്റി ഉദ്ഘാടനം ചെയ്തത്. എറണാകുളം, തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റിയ്ക്കും ഇന്ന് തുടക്കമായി. തിരുവനന്തപുരം വിശാല ജില്ലാ കമ്മിറ്റി പ്രതിപക്ഷ നേതാവ് പിണറായി വിജയനും എറണാകുളത്തെ വിശാല ജില്ലാ കമ്മിറ്റി പൊളിറ്റ്ബ്യൂറോ അം​ഗം എ വിജയരാഘവനുമാണ് ഉദ്ഘാടനം ചെയ്തത്.

Content Highlights: Thrissur district remained resilient despite the UDF wave, while the extended CPIM district committee meeting saw no major criticism against the party's performance.

dot image
To advertise here,contact us
dot image