അഞ്ച് ദിവസത്തിനകം പുതിയ ഡോക്ടറെ നിയമിക്കും; ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉറപ്പ്: IMPACT

റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്

അഞ്ച് ദിവസത്തിനകം പുതിയ ഡോക്ടറെ നിയമിക്കും; ജില്ലാ മെഡിക്കല്‍ ഓഫീസറുടെ ഉറപ്പ്: IMPACT
dot image

കാസര്‍കോട്: ബി എ റിപ്പോര്‍ട്ടര്‍ ഇംപാക്ട്, കാസര്‍കോട് നര്‍ക്കിലക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ പ്രതിസന്ധിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ്. അഞ്ച് ദിവസത്തിനകം പുതിയ ഡോക്ടറെ നിയമിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കിടത്തി ചികിത്സ വരെ ഉണ്ടായിരുന്ന കാസര്‍കോട് നര്‍ക്കിലക്കാട്ടെ കുടുംബാരോഗ്യത്തിന്റെ ദുരവസ്ഥ പ്രദേശവാസിയായ തോമസ് തുറന്നുകാട്ടിയത് കോഫി വിത്ത് അരുണിലെ ബി എ റിപ്പോര്‍ട്ടറിലൂടെയായിരുന്നു. നാല് ഡോക്ടര്‍മാര്‍ വേണ്ടയിടത്ത് ഉള്ളത് ഒരാള്‍ മാത്രമായിരുന്നു. ഇതോടെ ഇവിടെയെത്തുന്ന രോഗികളുടെ ദുരവസ്ഥയാണ് റിപ്പോര്‍ട്ടറിലൂടെ തുറന്നുകാട്ടിയത്.

വിഷയം പരിശോധിക്കുമെന്ന് വാര്‍ഡ് മെമ്പര്‍ ജനാര്‍ദ്ദനന്‍ ഉറപ്പ് നല്‍കിയിരുന്നു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ആരോഗ്യവകുപ്പും വിഷയത്തില്‍ ഇടപെടുകയായിരുന്നു. നിലവില്‍ അഭിമുഖം കഴിഞ്ഞ ഡോക്ടര്‍മാരില്‍ നിന്ന് നര്‍ക്കിലക്കാടേക്ക് നിയമനം നടത്തുമെന്ന് ഡിഎംഒ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

Content Highlights: The Health Department has intervened following a be a Reporter report highlighting the crisis at Narkilakkad Family Health Centre in Kasaragod.

dot image
To advertise here,contact us
dot image