പൊലീസ് ജീപ്പിടിച്ചയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്‌പെൻഷൻ

തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്തുടരുന്നതിനിടെയായിരുന്നു പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികനായ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റത്

പൊലീസ് ജീപ്പിടിച്ചയാളെ ആശുപത്രിയിൽ എത്തിച്ചില്ല; പുതുക്കാട് പൊലീസ് സ്റ്റേഷനിൽ കൂട്ട സസ്‌പെൻഷൻ
dot image

തൃശൂർ: പുതുക്കാട് പൊലീസ് സ്റ്റേഷനില്‍ കൂട്ട സസ്‌പെന്‍ഷന്‍. ക്രിമിനല്‍ കേസ് പ്രതികളെ പിന്തുടരുന്നതിനിടെ പൊലീസ് ജീപ്പിടിച്ചയാളെ ആശുപത്രിയിലെത്തിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. എസ്ഐ സി എം മഹേഷ് , സിപിഒ എം യു ഫൈസല്‍, ഇ സി യദുകൃഷണന്‍, പി ഡി നവീന്‍കുമാര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്.

തട്ടുകടയില്‍ അടിപിടിയുണ്ടാക്കിയ ക്രിമിനല്‍ സംഘത്തെ പിന്തുടരുന്നതിനിടെയായിരുന്നു പൊലീസ് ജീപ്പിടിച്ച് ബൈക്ക് യാത്രികനായ വരന്തരപ്പിള്ളി സ്വദേശി അഭിഷേകിന് പരിക്കേറ്റത്. ജൂലൈ 19 നാണ് സംഭവം നടന്നത്. യുവാവിനെ ഇടിച്ചിട്ടിട്ടും ജീപ്പ് നിർത്തിയില്ല. സംഭവത്തിന് പിന്നാലെ അഭിഷേക് പരാതി നൽകുകയായിരുന്നു. ഇതിലാണ് നടപടി.

പരിക്കേറ്റയാളെ ആശുപത്രിയില്‍ എത്തിച്ചില്ലെന്നതായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ കുറ്റം. തൃശൂര്‍ ഡിഐജി ടി നാരായണനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്. കേസില്‍ തുടര്‍ അന്വേഷണം നടത്തുമെന്ന് ഡിഐജി അറിയിച്ചു.

Content Highlights: Thrissur Pudukad Police Station: Mass Suspension After Man Hit by Police Jeep Was Not Taken to Hospital

dot image
To advertise here,contact us
dot image