

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നതിനെ ന്യായീകരിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ്. പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും പ്രത്യേക പ്രോട്ടാക്കോള്‍ ഉണ്ടെന്നും അതില്‍ സംസ്ഥാനത്തിന് ഇടപെടാന്‍ സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആ പ്രോട്ടോക്കോള്‍ പ്രകാരമുള്ള കാര്യങ്ങള്‍ നടക്കുമെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് വന്ദേമാതരം പൂര്‍ണ്ണമായി ആലപിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഉദ്ഘാടന വേദിയിലെ റിഹേഴ്‌സലില്‍ പൂര്‍ണ്ണമായും വന്ദേമാതരം പാടിയിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.
ലോക്ഭവന്‍ ഗേറ്റില്‍ വെച്ചാണ് ഉദ്ഘാടനം നടക്കുക. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണനാണ് പരിപാടിയുടെ ഉദ്ഘാടനം ഫ്‌ലാഗ്ഓഫ് ചെയ്ത് നിര്‍വഹിക്കുന്നത്. പൂര്‍ണ്ണമായും ആലപിക്കണമെന്ന് വൈസ് പ്രസിഡന്റിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ടെന്നാണ് പ്രോട്ടോക്കോള്‍ വിഭാഗം പറയുന്നത്.
Content Highlights: Cultural Affairs Minister P C Vishnunath has justified the inclusion of Vande Mataram in Kerala government's Onam week celebrations, saying the decision was appropriate for the cultural event