പത്തനംതിട്ടയിൽ വാഹനാപകടം: അമിത വേഗത്തിലെത്തിയ കാർ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു

പത്തനംതിട്ടയിൽ വാഹനാപകടം: അമിത വേഗത്തിലെത്തിയ കാർ നിരവധി വാഹനങ്ങള്‍ ഇടിച്ചുതെറിപ്പിച്ചു; ഒരാൾക്ക് ദാരുണാന്ത്യം
dot image

പത്തനംതിട്ട:പത്തനംതിട്ട ടൗണില്‍ വഹനാപകടം. മദ്യപിച്ച് അമിത വേഗത്തില്‍ ഓടിച്ച കാര്‍ നിരവധി വാഹനങ്ങള്‍ ഇടിച്ച് തെറിപ്പിച്ചു. പത്തനംതിട്ട ടൗണിലെ അബാന്‍ ആര്‍ക്കേഡിന് മുന്‍പിലായാണ് അപകടം സംഭവിച്ചത്. കാര്‍ ഇടിച്ച വഴിയാത്രക്കാരന്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വഴിയാത്രികനായ ഫയര്‍ഫോഴ്‌സ് റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ അബു(58) അപകടത്തില്‍ തല്‍ക്ഷണം ജീവന്‍ നഷ്ടമായത്.

KL03AG5964 എന്ന വാഗണര്‍ കാര്‍ ആണ് അമിതവേഗത്തിലെത്തി വഴിയാത്രികരെയും വാഹനങ്ങളും ഇടിച്ചുതെറിപ്പിച്ചത്. പരിക്കേറ്റ കാല്‍നട യാത്രികനായ അന്യസംസ്ഥാന തൊഴിലാളിയെ കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഓടിച്ചിരുന്ന ആള്‍ ഉള്‍പ്പെടെ രണ്ട് പേരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്കും പരിക്കുകളുണ്ട്. അപകടത്തിൽ ഇവരെ കൂടാതെ നിരവധി പേർക്ക് പരിക്കേറ്റു.

Content Highlights: A speeding car hit several vehicles in Pathanamthitta, causing a major road accident and raising concerns over reckless driving.

dot image
To advertise here,contact us
dot image