

തിരുവനന്തപുരം: തിരുവോണ ദിനത്തില്‍ യുവാവിന് കുത്തേറ്റ് ദാരുണാന്ത്യം. വര്‍ക്കല മുത്താന സ്വദേശി പ്രിജു (32) ആണ് മരിച്ചത്. സംഭവത്തിൽ പ്രധാന പ്രതി ഗൗരി കൃഷ്ണൻ (19) പൊലീസ് പിടിയിലായിട്ടുണ്ട്. സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ സ്ഥലത്തെത്തിയ അഞ്ചംഗ സംഘവുമായി ഉണ്ടായ വാക്കേറ്റമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ വര്‍ക്കല കല്ലമ്പലം അതിര്‍ത്തി പ്രദേശത്താണ് സംഭവം.
പ്രിജു സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചിരിക്കെ ഗൗരികൃഷ്ണന്‍, അമ്പാടി എന്നിവരടങ്ങുന്ന അഞ്ചംഗ സംഘം സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റം ഉണ്ടാകുകയും അടിപിടിയില്‍ കലാശിക്കുകയും ചെയ്തു. ഇതിനിടയിലാണ് ഗൗരികൃഷ്ണന്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് പ്രിജുവിനെ കുത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ വര്‍ക്കല കല്ലമ്പലം പൊലീസാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
Content Highlights: Youth Fatally Injured in Stabbing Incident in Thiruvananthapuram