

തിരുവനന്തപുരം: പാലക്കാട് ഡിവിഷന്‍ വിഭജനം ബിജെപി സര്‍ക്കാര്‍ കേരളത്തിനോട് കാണിക്കുന്ന വിവേചനമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വിവേചന നിലപാട് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേന്ദ്രത്തിന്റെ നീക്കം കേരളത്തിന്റെ റെയില്‍വേ വികസനത്തെ പിന്നോട്ടാക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടും അംഗീകരിക്കാന്‍ കഴിയില്ല. വിഷയം സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലല്ല സംസാരിക്കേണ്ടത്, കേന്ദ്ര സര്‍ക്കാരാണ് വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിഷയത്തില്‍ ഇടത് -വലത് മുന്നണികള്‍ ഒറ്റക്കെട്ടായി എതിര്‍ക്കണമെന്നതില്‍ എതിര്‍ അഭിപ്രായമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദക്ഷിണ സോണിന്റെ ഭാഗമായ പാലക്കാട് ഡിവിഷന്റെ ഭാഗങ്ങൾ വേർപ്പെടുത്തി ദക്ഷിണ പശ്ചിമ സോണിന്റെ കീഴിലുള്ള മൈസൂരു ഡിവിഷനിലേയ്ക്ക് മാറ്റിയതാണ് പ്രതിസന്ധി കാരണം. വിഷയത്തിൽ കേരളത്തിൽ നിന്ന് വ്യാപക വിമർശനമാണ് ഉയരുന്നത്. മുഖ്യമന്ത്രിയും അതൃപ്തി വ്യക്തമാക്കി കേന്ദ്രത്തെ സമീപിക്കുമെന്ന് അറിയിച്ചിരുന്നു. തീരുമാനം ഏകപക്ഷീയമാണെന്നും പുനഃപരിശോധിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. റെയിൽവേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പറഞ്ഞിരുന്നു.
Content Highlights: CPI(M) state secretary M V Govindan has termed the proposed Palakkad Railway Division split as discrimination against Kerala by the BJP-led government and vowed strong opposition.