മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി

നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് തമിഴ്‌നാട് ആവര്‍ത്തിച്ചു

മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്  വേണം, മുഴുവന്‍ ചെലവും കേരളം വഹിക്കും: വാഗ്ദാനവുമായി മുഖ്യമന്ത്രി
dot image

ചെന്നൈ: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് വേണമെന്ന കേരളത്തിന്റെ ആവശ്യം വീണ്ടും ഉന്നയിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍. ഇതിനായുള്ള സ്ഥലം തമിഴ്‌നാട് ഗവണ്‍മെന്റിന് തീരുമാനിക്കാമെന്നും വെള്ളം പൂര്‍ണ്ണമായും തമിഴ്‌നാടിന് നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ഡാം നിര്‍മ്മിക്കാന്‍ ആവശ്യമായിവരുന്ന മുഴുവന്‍ ചിലവും കേരളം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചെന്നൈ മഹാബലിപുരത്ത് നടക്കുന്ന സതേണ്‍ കൗണ്‍സില്‍ യോഗത്തിലാണ് മന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അതേസമയം നിലപാട് മാറ്റാന്‍ ഒരുക്കമല്ലെന്ന് തമിഴ്‌നാട് ആവര്‍ത്തിച്ചു. ജലനിരപ്പ് 152 അടിയാക്കി ഉയര്‍ത്തണമെന്നും ജലനിരപ്പ് ഉയര്‍ത്തിയാല്‍ മാത്രമേ തമിഴ്‌നാട്ടിലെ കാര്‍ഷിക ആവശ്യങ്ങള്‍ക്ക് പ്രയോജനപ്പെടുകയുള്ളൂ എന്നും തമിഴ്‌നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് വ്യക്തമാക്കി.

Contrnt Highlight: A new dam is needed at Mullaperiyar, and Kerala will bear the entire cost; Chief Minister makes the offer

dot image
To advertise here,contact us
dot image