അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസം; കുടിശ്ശിക ഉള്‍പ്പെടെയുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ

കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക ഉള്‍പ്പെടെയുള്ള തുകയാണ് വിരമിച്ച ജീവനക്കാര്‍ക്ക് ലഭിക്കുന്നത്

അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസം; കുടിശ്ശിക ഉള്‍പ്പെടെയുള്ള പെൻഷൻ വിതരണം ഇന്ന് മുതൽ
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു. മൂന്ന് മാസത്തെ പെന്‍ഷന്‍ തുകയാണ് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യുക. അങ്കണവാടി പെന്‍ഷന്‍ വിതരണത്തിന് സംസ്ഥാന സര്‍ക്കാര്‍ രണ്ട് ഘട്ടങ്ങളിലായി 34 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുകയില്‍ നിന്നുമാണ് പെന്‍ഷന്‍ വിതരണം ചെയ്യുക.

കഴിഞ്ഞ സര്‍ക്കാര്‍ വരുത്തിയ കുടിശ്ശിക ഉള്‍പ്പെടെയുള്ള തുകയാണ് വിരമിച്ച ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. ഓണത്തിന് മുന്‍പ് പെന്‍ഷന്‍ തുക നല്‍കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ വിരമിച്ച ജീവനക്കാര്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. ശേഷിക്കുന്ന പെന്‍ഷന്‍ തുക ഈ മാസം അവസാനത്തോടെ വിതരണം ചെയ്യുമെന്നും മന്ത്രി ബിന്ദു കൃഷ്ണ അറിയിച്ചു.

കഴിഞ്ഞ 5 മാസമായി പെന്‍ഷന്‍ വിതരണം മുടങ്ങി കിടക്കുകയാണെന്നും ഇതിൽ നടപടി സ്വീകരിക്കണമെന്നും വനിതാ-ശിശു വികസന വകുപ്പിനോട് വിരമിച്ച അങ്കണവാടി ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ അങ്കണവാടി പെൻഷൻകാർക്ക് ആശ്വാസമായ നടപടി സ്വീകരിച്ചിരിക്കുന്നത്.

Content Highlights: Pension Distribution for Retired Anganwadi Employees to Begin in Kerala Today

dot image
To advertise here,contact us
dot image