'ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ല, അന്വേഷണം വിജിലൻസിന്; കെ മുരളീധരന്‍

വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

'ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് വിശ്വാസയോഗ്യമല്ല, അന്വേഷണം വിജിലൻസിന്; കെ മുരളീധരന്‍
dot image

തിരുവനന്തപുരം : കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെഎംഎസ്സിഎല്‍) 7.32 കോടി രൂപ ചെലവിട്ട് ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതില്‍ ക്രമക്കേടുണ്ടെന്ന ആരോപണങ്ങളില്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി പ്രാഥമിക അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് വിശ്വാസയോഗ്യമല്ലെന്നും അംഗീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരന്‍. വിഷയത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളതിലും കൂടുതല്‍ തെളിവുകള്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന സാഹചര്യത്തിലാണ് അന്വേഷണം വിജിലന്‍സിനു കൈമാറാന്‍ തീരുമാനിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

വട്ടിയൂര്‍ക്കാവില്‍ ചിക്കന്‍ഗുനിയ വ്യാപിക്കുന്നതിലും മന്ത്രി പ്രതികരിച്ചു. ഉദ്യോഗസ്ഥയോഗം വിളിച്ചുചേര്‍ത്തിട്ടുണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്നും ജനങ്ങള്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യവകുപ്പും കോര്‍പ്പറേഷനും ചേര്‍ന്ന് ഡോര്‍ ടു ഡോര്‍ ക്യാമ്പയിന്‍ നടത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് ബ്ലീച്ചിംഗ് പൗഡര്‍ വാങ്ങിയതില്‍ ക്രമക്കേടുകള്‍ നടന്നതായുള്ള ആരോപണങ്ങള്‍ അന്വേഷിക്കാന്‍ മന്ത്രി കെ മുരളീധരന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 11നും മേയ് ആറിനും ഇടയില്‍ നടന്ന ബ്ലീച്ചിംഗ് പൗഡര്‍ പര്‍ച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ് ഉണ്ടായെന്നായിരുന്നു ആരോപണം.ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

Content Highlights: K Muraleedharan Responds to Bleaching Powder Purchase Case in Kerala Medical Services Corporation

dot image
To advertise here,contact us
dot image