

തിരുവനന്തപുരം: കെ ടെറ്റ് യോഗ്യതയില്ലാത്ത അധ്യാപകരെ പരീക്ഷ ജയിപ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ വിചിത്ര നീക്കം. രണ്ട് വര്‍ഷത്തിനിടെ പത്തിലധികം പരീക്ഷ നടത്താനാണ് ആലോചന നടക്കുന്നത്. 2028 ആഗസ്ത് 31 ന് മുമ്പ് കെടെറ്റ് പാസ്സായില്ലെങ്കില്‍ സംസ്ഥാനത്ത് അരലക്ഷത്തിലേറെ അധ്യാപകരാണ് അയോഗ്യരാവുക. രണ്ട് വര്‍ഷത്തിനിടെ പത്തിലേറെ പരീക്ഷ നടത്താനാണ് നീക്കം. കെ ടെറ്റ് ഇല്ലെങ്കില്‍ അധ്യാപകര്‍ അയോഗ്യരാകും. സംസ്ഥാനത്ത് അരലക്ഷത്തോളം പേരാണ് യോഗ്യതയില്ലാത്തവര്‍. ഇവരില്‍ ഭൂരിപക്ഷവും എയ്ഡഡ് സ്‌കൂളില്‍ പഠിപ്പിക്കുന്നവരാണ്. സുപ്രീം കോടതി കെ ടെറ്റ് പരീക്ഷ പാസാകാന്‍ രണ്ട് വര്‍ഷം കൂടി മാത്രമാണ് സമയം അനുവദിച്ചിരിക്കുന്നത്. തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലില്‍ ജയിക്കുന്നതുവരെ പരീക്ഷ നടത്താന്‍ നീക്കം.
ഒന്നുമുതല്‍ എട്ടുവരെ ക്ലാസ്സുകളില്‍ പഠിപ്പിക്കുന്ന സര്‍ക്കാര്‍, എയിഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് യോഗ്യതാ പരീക്ഷയായ കെ ടെറ്റ് നിര്‍ബന്ധമാണ്. 2028 ആഗസ്ത് 31 ന് മുമ്പ് കെടെറ്റ് പരീക്ഷ പാസ്സായില്ലെങ്കില്‍ സംസ്ഥാനത്തെ അധ്യാപകര്‍ അയോഗ്യരാവും എന്ന സുപ്രീംകോടതി ഉത്തരവ് വന്നത് കഴിഞ്ഞ ദിവസമാണ്. അതിന് പിന്നാലെയാണ് അരലക്ഷത്തിലധികം വരുന്ന അധ്യാപകരെ ജയിപ്പിക്കാനുള്ള വിചിത്ര നീക്കം വിദ്യാഭ്യാസ വകുപ്പ് നടത്തുന്നത്. കൂടുതല്‍ പരീക്ഷ നടത്താനുള്ള നിര്‍ദേശം മന്ത്രി തന്ന കൊടുത്തുകഴിഞ്ഞു. കുട്ടികളെ പഠിപ്പിക്കുന്ന അരലക്ഷത്തിലധികം അധ്യാപകര്‍ക്കാണ് കെടെറ്റ് യോഗ്യതയില്ലാത്തത്. ഇതില്‍ ബഹുഭൂരിപക്ഷവും എയിഡഡ് സ്‌കൂളുകളിലെ അധ്യാപകരാണ്. ഒന്നും രണ്ടും പരീക്ഷകള്‍ മാത്രമായിരുന്നു മുന്‍ വര്‍ഷങ്ങളില്‍ നടത്തിയിരുന്നതെങ്കില്‍ കെടെറ്റ് നിര്‍ബന്ധമാക്കിയതോടെ കഴിഞ്ഞ വര്‍ഷവും അതിന് മുന്‍ വര്‍ഷവും മൂന്ന് പരീക്ഷ വീതം നടത്തിയിരുന്നു. ഇനി അതാണ് അഞ്ചും ആറും നടത്തി അധ്യാപകരെ ജയിപ്പിക്കാനുള്ള നീക്കം നടത്തുന്നത്.
Content Highlights: The Kerala Education Department has decided to conduct the K TET examination until teachers achieve a passing result. The decision concerns teachers required to qualify through the Kerala Teacher Eligibility Test.