പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി

സൈബര്‍ ഓപ്പറേഷന്‍സ് ഐജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം

പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി
dot image

തിരുവനന്തപുരം: പി കെ ശ്രീമതിയെ അധിക്ഷേപിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തര മന്ത്രി. സൈബര്‍ ഓപ്പറേഷന്‍സ് ഐ ജി പി പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മുന്‍ എംഎല്‍എയുടെ ഭാര്യയായി നടിച്ച് നിയമസഭയില്‍ നിന്ന് കുടുംബ പെന്‍ഷന്‍ വാങ്ങുന്നുവെന്ന വ്യാജ പ്രചരണത്തിനെതിരെ പി കെ ശ്രീമതി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് നടപടി. പരാതിയില്‍ ഉടനടി അന്വേഷണ ആരംഭിക്കണമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് ആഭ്യന്തര മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി നടപടി സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Content Highlights: The Home Minister has ordered an investigation into the incident involving the alleged abuse of former minister P. K. Sreemathy.

dot image
To advertise here,contact us
dot image