

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ ഓണ്‍ലൈന്‍ ടാക്‌സി, കാര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരക്ക് പരിഷ്‌കരണം, ബൈക്ക് ടാക്‌സി അവസാനിപ്പിക്കല്‍ അടക്കമുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഇതോടെ ഊബര്‍, ഓല, റാപ്പിഡോ, കേരള സവാരി കമ്പനികളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന ടാക്‌സികള്‍ ഓഫ്‌ലൈന്‍ ആയി.
11 ഇന ആവശ്യങ്ങളാണ് ഇവര്‍ മുന്നോട്ടുവെയ്ക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖാമൂലം ഉറപ്പുനല്‍കണമെന്നാണ് ആവശ്യം. തൊഴില്‍ സുരക്ഷ ഉറപ്പുവരുത്തണം, മുന്‍കൂട്ടി നോട്ടീസ് നല്‍കാതെ ഡ്രൈവര്‍മാരെ ബ്ലോക്ക് ചെയ്യുന്ന സ്ഥിതി ഒഴിവാക്കണം, ഇന്ധനവില വര്‍ധനവിനിടയിലും ടാക്‌സിനിരക്ക് കുറക്കല്‍, ഏകീകൃതനിരക്ക് ഏര്‍പ്പെടുത്തണമെന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.
കടുത്ത പ്രതിസന്ധിയിലാണെന്നും മറ്റുവഴികളില്ലാതെയാണ് സമരത്തിനിറങ്ങിയതെന്നും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ പറയുന്നു. അനിശ്ചിതകാല സമരവുമായി മുന്നോട്ട് പോകുമെന്നും ഇവര്‍ പറയുന്നു. കമ്പനികള്‍ വന്‍തോതില്‍ കമ്മീഷന്‍ ഈടാക്കുകയാണെന്ന ആരോപണവും ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ ഉന്നയിക്കുന്നു. ഇന്ധനവില കൂടുതലായി നല്‍കേണ്ട സാഹചര്യം കടുത്ത പ്രതിസന്ധിക്ക് വഴിവെച്ചുവെന്നും സര്‍വ്വീസ് നടത്തി ലഭിക്കുന്ന തുക വാഹനത്തിന്റെ മെയിന്റനന്‍സിന് പോലും തികയുന്നില്ലെന്നും ഡ്രൈവര്‍മാര്‍ ആരോപിച്ചു.
Content Highlights: Online taxi and car drivers across Kerala have launched an indefinite strike from today