

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ടുള്ള കേസിൽ സിഎംആർഎല്ലിൻ്റെ അപ്പീൽ തള്ളിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിൽ ഗുരുതര പരാമർശങ്ങൾ. ഇഡിയുടേത് തീര്‍പ്പാക്കിയ കേസിലെ അന്വേഷണമെന്ന സിഎംആര്‍എല്‍ വാദം ഹൈക്കോടതി തള്ളി. ആദായനികുതി വകുപ്പിന് കീഴിലുള്ള ഇൻ്ററിം സെറ്റിൽമെൻ്റ് ബോർഡ് തീർപ്പാക്കായ കേസ് ഇഡിക്ക് അന്വേഷിക്കാമെന്നാണ് ഹൈക്കോടതിയുടെ നിരീഷണം. നികുതി തര്‍ക്കം തീര്‍പ്പാക്കിയാലും കള്ളപ്പണ ഇടപാട് അന്വേഷിക്കാമെന്നാണ് ഹൈക്കോേടതി നിരീക്ഷിച്ചത്.
അന്വേഷണത്തിനുള്ള ഇഡിയുടെ അധികാരം ഇല്ലാതാകുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ആദായ നികുതി, സമ്പത്ത് നികുതി നിയമങ്ങളിലെ നടപടികളില്‍ നിന്ന് മാത്രമാണ് നിയമ പരിരക്ഷ.ഇഡി അന്വേഷിക്കുന്നത് പിഎംഎല്‍എ നിയമപ്രകാരമെന്നും ഹൈക്കോടതി വ്യക്തമാക്കിയ പിഎംഎല്‍എ നിയമം നടപ്പാക്കുന്നതിന് അതിന്റേതായ സംവിധാനമുണ്ടെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ച സ്വത്തിനെക്കുറിച്ചാണ് ഇഡി അന്വേഷണമന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്. വരുമാനം വെളിപ്പെടുത്താത്തതും നികുതിയടയ്ക്കാത്തതും പിഴയടയ്ക്കുന്നതും ഇതിന്റെ ഭാഗമല്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിയിൽ നീരീക്ഷിച്ചിട്ടുണ്ട്.
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ ഇ ഡി അന്വേഷണം തടയണമെന്നാവശ്യപ്പെട്ട് സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടരാമെന്നും നിയമപരമായ വിലക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. അപ്പീല്‍ നല്‍കുന്നതിനായി അന്വേഷണത്തിന് രണ്ടാഴ്ച സാവകാശം വേണമെന്ന സിഎംആര്‍എല്ലിന്റെ ആവശ്യവും കോടതി തള്ളിയിരുന്നു. സിവില്‍ അന്വേഷണവുമായി ഇഡിക്ക് മുന്നോട്ട് പോകാമെന്ന് പറഞ്ഞ കോടതി ക്രിമിനല്‍ നടപടികള്‍ക്ക് വിലക്കുണ്ടെന്ന് വ്യക്തമാക്കി. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാം. ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു.
എന്നാല്‍ പ്രെഡിക്കേറ്റ് ഒഫന്‍സ് ഇല്ലാത്തതിനാല്‍ പിഎംഎല്‍എ നിയമത്തിലെ മൂന്നും നാലും വകുപ്പ് അനുസരിച്ച് അറസ്റ്റ് ഉള്‍പ്പടെയുള്ള ക്രിമിനല്‍ നടപടി ഇഡിക്ക് സ്വീകരിക്കാനാവില്ല. അപ്പീല്‍ നല്‍കുന്നതിനായി രണ്ടാഴ്ചക്കാലത്തേക്ക് ഇഡിയുടെ തുടര്‍ നടപടികള്‍ തടയണമെന്ന സിഎംആര്‍എലിന്റെ ആവശ്യവും ഡിവിഷന്‍ ബെഞ്ച് തള്ളി. ഡിവിഷന്‍ ബെഞ്ച് വിധിക്കെതിരെ സിഎംആര്‍എല്‍ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കും.
Content Highlights: The Kerala High Court ruled that the Enforcement Directorate (ED) can continue its money laundering probe into alleged dubious payments from Cochin Minerals and Rutile Ltd (CMRL) to Exalogic Solutions, owned by Veena Vijayan, even if income tax disputes are settled. The court dismissed CMRL's plea to quash the investigation