

കാസര്‍കോട്: മന്ത്രി കെ എം ഷാജിക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി പൊലീസ് ഉദ്യോഗസ്ഥന്‍. 'വര്‍ഗീയവാദി' എന്നാണ് വാട്‌സാപ് സന്ദേശത്തില്‍ കെ എം ഷാജിയെ വിശേഷിപ്പിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ സിപിഒ സുജിത്താണ് അധിക്ഷേപ സന്ദേശം പങ്കുവെച്ചത്. പിണറായി വിജയന് മുന്നില്‍ നിവര്‍ന്ന് നില്‍ക്കാന്‍ ഷാജിക്ക് ആവില്ലെന്നും സന്ദേശത്തില്‍ പറയുന്നു. കാസര്‍കോട് ജില്ലയിലെ 'POLICE FRIENDS' എന്ന ഗ്രൂപ്പിലാണ് സന്ദേശമയച്ചത്. സംഭവത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോര്‍ട്ട് നല്‍കി.
'സത്യപ്രതിജ്ഞ ചടങ്ങിനെത്തി പിണറായി വിജയൻ. ഈ വീഡിയോ നിങ്ങൾ സൂക്ഷിച്ചൊന്ന് കാണണം. കഴിഞ്ഞ രണ്ട് സത്യപ്രതിജ്ഞ ചടങ്ങുകളും UDF മുട്ടുന്യായങ്ങൾ പറഞ്ഞ് ബഹിഷ്ക്കരിച്ചിരുന്നു. അത് അവരുടെ സംസ്കാരം. ഇന്ന് അതൊന്നും കാര്യമാക്കാതെ ചടങ്ങിനെത്തിയ പിണറായി വിജയനെ സ്വീകരിക്കുന്ന കോൺഗ്രസ്സുകാരെയും കേരള കോൺഗ്രസ്സുകാരെയും എന്തിന് പിണറായി കൊടുവിഷം എന്ന് വിശേഷിപ്പിച്ച രാജീവ് ചന്ദ്രശേഖറിനെയും പരനാറിയെന്ന് വിശേഷിപ്പിച്ച പ്രേമചന്ദ്രനേയും നിങ്ങൾക്ക് കാണാം. എന്നാൽ ആ ഭാഗത്തു നിന്നും തൂവാല കൊണ്ട് മുഖം തുടച്ച് സ്ക്കൂട്ടാകുന്ന ഒരു വർഗ്ഗീയവാദിയെയും നിങ്ങൾക്ക് കാണാം. ഉറക്കത്തിൽപോലും മതം മതം മതമാണ് പ്രശ്നം എന്ന് പുലമ്പുന്ന കെ എം ഷാജിയെ. മൈക്ക് കെട്ടി അണികളുടെ മുന്നിൽ തെറി വിളിച്ച് ആളാകാൻ ഏതവനും പറ്റും ഷാജിയെ… ആ മനുഷ്യന്റെ മുന്നിൽ നിവർന്ന് നിൽക്കാൻ നിൻ്റെ മുട്ടുവിറക്കും ഷാജിയെ…നീ നിന്ന് വിറക്കാൻ പോകുന്നതേയുള്ളൂ….', എന്നാണ് വാട്സാപ് ഗ്രൂപ്പിൽ വന്ന സന്ദേശം.
Content Highlights: Police officer makes negative remarks against Minister KM Shaji