പി ടി തോമസിന്‍റെ തൃക്കാക്കര ഉമാ തോമസിന് നല്‍കിയത് കൈനിറയെ വോട്ട്; 50000 വോട്ടിന്‍റെ ഭൂരിപക്ഷം

2016ല്‍ പി ടി തോമസ് 11,996 വോട്ടിനാണ് ഇവിടെ വിജയിച്ചത്

പി ടി തോമസിന്‍റെ തൃക്കാക്കര ഉമാ തോമസിന് നല്‍കിയത് കൈനിറയെ വോട്ട്; 50000 വോട്ടിന്‍റെ ഭൂരിപക്ഷം
dot image

കൊച്ചി: തൃക്കാക്കരയില്‍ ഭൂരിപക്ഷത്തില്‍ വന്‍മുന്നേറ്റവുമായി ഉമാ തോമസ് എംഎല്‍എ. ഉപതെരഞ്ഞെടുപ്പിലെ കാല്‍ലക്ഷത്തില്‍ നിന്നും 50,211 ലേക്കാണ് ഉമാതോമസ് ഭൂരിപക്ഷം ഉയര്‍ത്തിയത്. ഇത്തവണ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തും പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനുമാണ് ഉമാ തോമസിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍.

2016ല്‍ പി ടി തോമസ് 11,996 വോട്ടിനാണ് ഇവിടെ വിജയിച്ചത്. 2021ല്‍ പി ടി തോമസ് ഭൂരിപക്ഷം 14,329 ആക്കി ഉയര്‍ത്തി. പിന്നീട് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഉമാ തോമസ് 25,016 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് സഭയിലേക്ക് എത്തിയത്. ഈ ഭൂരിപക്ഷമാണ് ഉമാ തോമസ് ഇരട്ടിയിലധികമാക്കിയത്.

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളില്‍ ആര്യാടന്‍ ഷൗക്കത്താണ് ഭൂരിപക്ഷത്തില്‍ കപ്പ് എടുത്തത്. 54,851 വോട്ടാണ് നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്തിന്റെ ഭൂരിപക്ഷം. 2025ലെ ഉപതെരഞ്ഞെടുപ്പില്‍ ഇത് 11,077ആയിരുന്നു. പുതുപ്പള്ളിയില്‍ 52,907 ആണ് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം. ചാണ്ടി ഉമ്മന് 84,031 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി കെ എം രാധാകൃഷ്ണന്‍ 31,124 വോട്ടിലേക്ക് ചുരുങ്ങി.

Content Highlights: Uma Thomas Majority Doubled in thrikkakara

dot image
To advertise here,contact us
dot image