ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് പരാതി

ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവര്‍ത്തന രഹിതമാണെന്നാണ് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസ് പറയുന്നത്

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായെന്ന് പരാതി
dot image

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ മൂന്ന് ഭക്തരുടെ സ്വര്‍ണാഭരണങ്ങള്‍ കാണാതായി. ക്ഷേത്രദര്‍ശനത്തിന് ശേഷമാണ് സ്വര്‍ണാഭരണം കാണാതായെന്നാണ് പരാതി.

ശനിയാഴ്ച രാവിലെ കുടുംബത്തിനൊപ്പം ദര്‍ശനത്തിനെത്തിയ കുട്ടിയുടെയും ഞായറാഴ്ച രാവിലെ ആറരയ്ക്ക് ദര്‍ശനത്തിനെത്തിയ ആയുര്‍വേദ കോളേജിലെ വിരമിച്ച നഴ്‌സിന്റെ നാലര പവന്‍ സ്വര്‍ണമാലയും നഷ്ടമായെന്നാണ് പരാതി.

മറ്റൊരു ഭക്തയും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ശ്രീ കോവിലിലേക്ക് കടക്കുന്നതിന് മുമ്പ് വരെ കഴുത്തില്‍ മാല ഉണ്ടായിരുന്നുവെന്ന് സിസിടിവിയില്‍ വ്യക്തമാണ്. എന്നാല്‍ ശ്രീ കോവിലിന് മുന്നിലെ സിസിടിവി പ്രവര്‍ത്തന രഹിതമാണെന്നാണ് ക്ഷേത്ര സുരക്ഷാ ചുമതലയുള്ള പൊലീസ് പറയുന്നത്. കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കും.

Content Highlights: Gold ornaments belonging to three devotees who had come for darshan at Sree Padmanabhaswamy Temple went missing

dot image
To advertise here,contact us
dot image