

തിരുവനന്തപുരം : കാട്ടാക്കടയിൽ റെന്റിന് എടുത്ത വാഹനം പണയം വെച്ച് പണം കൈക്കലാക്കാൻ ശ്രമം നടത്തിയ യുവാവ് പൊലീസിന്റെ പിടിയിൽ. കാട്ടാക്കട സ്വദേശി അരുൺ വിൽസൺ(35) ആണ് പിടിയിലായത്.
കാട്ടാക്കട സ്വദേശി അജിന്റെ വാഹനം ആണ് അരുൺ തട്ടിപ്പിനായി ഉപയോഗിച്ചത്. ഈ മാസം 12ന് ഒരു യാത്രയുണ്ടെന്ന് പറഞ്ഞാണ് ഇയാൾ വാഹനം കൊണ്ടുപോയത്. എന്നാൽ 16 ആയിട്ടും വാഹനം തിരികെ എത്തിച്ചില്ല. തുടർന്ന് അജിൻ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ടാക്സി ബോർഡ് മാറ്റി വാഹനം പണയം വെച്ചത് കണ്ടെത്തിയത്.
Content Highlight : Youth arrested by police for trying to mortgage rented vehicle and misappropriate money in Kattakkada