കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ

പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു

കോഴിക്കോട് ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് പരിക്കേറ്റ സംഭവം: പ്രതി പിടിയിൽ
dot image

കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് പിടിയിലായത്. ഇന്ന് റെയിൽവെ പൊലീസാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതി ലഹരി ഉപയോഗിച്ച ശേഷം ട്രെയിനിന് നേരെ കല്ലെറിയുകയായിരുന്നു.

കഴിഞ്ഞ മാസം 31-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോഴിക്കോട് സ്വദേശിനിയായ 22കാരി ഐശ്വര്യക്കായിരുന്നു കല്ലേറിൽ പരിക്കേറ്റത്. ആലുവയിലെ ഹോസ്റ്റലിൽ നിന്ന് കോഴിക്കോട് പുറമേരിയിലെ വീട്ടിലേക്ക് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിൽ വരികയായിരുന്നു ഐശ്വര്യ. ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചായിരുന്നു കൃഷ്ണകുമാർ ട്രെയിനിന് നേരെ കല്ലെറിഞ്ഞത്.

കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇടതുവശത്തെ രണ്ടു പല്ലുകൾ നഷ്‌ടമാവുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്‌തിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഐശ്വര്യക്ക് സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും ഭക്ഷണം പോലും കഴിക്കാനാവാത്ത സ്ഥിതിയാണ്. വീട്ടിൽ വിശ്രമത്തിലുള്ള ഐശ്വര്യക്ക് പരീക്ഷയുൾപ്പെടെ നഷ്ടമായി. ആലുവ യുസി കോളേജിലെ ബയോഇൻഫോർമാറ്റിക്സ് പിജി വിദ്യാർത്ഥിയാണ് ഐശ്വര്യ.

Content Highlights: One person arrested in connection with stone pelting incident at train

dot image
To advertise here,contact us
dot image