

പത്തനംതിട്ട: ആറന്മുളയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജിനെതിരെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തി ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കോഴിക്കോട് സ്വദേശി ഹര്‍ഷീന. യുഡിഎഫ് സ്ഥാനാര്‍ത്ഥി അബിന്‍ വര്‍ക്കിക്കൊപ്പമാണ് ഹര്‍ഷീനയുടെ പ്രചരണം. അവഗണിച്ച് അപമാനിച്ചുവിടുന്ന ജനപ്രതിനിധികളെയല്ല നമുക്ക് വേണ്ടതെന്ന് ഹര്‍ഷീന പ്രതികരിച്ചു.
കൂടെയുണ്ടെന്ന് വാക്കുകള്‍ക്കൊണ്ട് മാത്രം പറയുകയും പ്രവര്‍ത്തികള്‍ക്കൊണ്ട് വഞ്ചിക്കുകയും ചെയ്ത അവര്‍ക്കെതിരാകട്ടെ നമ്മുടെ ഓരോ വോട്ടും. നമ്മള്‍ അനുഭവിച്ച വേദനയാണ് നമ്മുടെ രാഷ്ട്രീയം. അഹങ്കാരവും ധാര്‍ഷ്ട്യവും കാണിക്കുന്നവര്‍ക്കതിരെയാവട്ടെ ഓരോ വോട്ടും എന്നും ഹര്‍ഷീന റിപ്പോര്‍ട്ടറിനോട് പറഞ്ഞു. സാധാരണ ജനങ്ങളോട് കൂടെ നില്‍ക്കുന്ന വിഷമങ്ങള്‍ കേള്‍ക്കുന്നവര്‍ക്കൊപ്പമാകട്ടെ ഓരോ വോട്ടും എന്നും ഹര്‍ഷീന റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
ആശാവര്‍ക്കാരും മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി. അവകാശപോരാട്ടം നടത്തിയ ആശമാരോട് പ്രതികാരം ചെയ്യുന്ന സര്‍ക്കാരിനെതിരെ വിധിയെഴുതണമെന്ന പോസ്റ്ററുകള്‍ ആശമാര്‍ പ്രചരിപ്പിച്ചു. സ്വതന്ത്രമായാണ് ഇവര്‍ പ്രചാരണം നടത്തുന്നത്. ആശാസമരത്തെ അപമാനിച്ചവര്‍ക്ക് വോട്ടില്ല എന്ന നിലപാടിലാണ് സമരനേതാക്കള്‍. രാവിലെ പത്തരയോടെയാണ് പത്തനംതിട്ട നഗരത്തില്‍ പ്രചരണത്തിനെത്തിയത്.
Content Highlights: Harshina reaches Aranmula and actively campaigns against Veena George