മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ

കോൺഗ്രസ് പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു

മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ
dot image

കൽപ്പറ്റ: മാനന്തവാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയന്റെ ഫ്ലക്സ് ബോർഡുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാക്കൾ വള്ളിയൂർക്കാവിന് സമീപത്തെ വ്യാപാര സ്ഥാപനത്തിൽ എത്തിച്ച ബോർഡുകളാണ് റോഡിലും പരിസരത്തും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. കോൺഗ്രസ് പ്രവർത്തകൻ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

മാനന്തവാടി മണ്ഡലത്തിൽ തന്നെ തോൽപിക്കാൻ ഒരുവിഭാഗം നേതാക്കൾ ശ്രമിച്ചിരുന്നുവെന്ന മുൻ മന്ത്രി ജയലക്ഷ്മിയുടെ ആരോപണങ്ങൾ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതിനിടെയാണ് ഫ്ളക്സ് വിവാദവും ഉയരുന്നത്.

താൻ രണ്ട് തവണ മാനന്തവാടിയിൽ നിന്ന് മത്സരിക്കുന്ന സമയത്ത് തനികെതിരെ പാർട്ടിയുടെ അകത്ത് നിന്ന് തന്നെ പടയൊരുക്കം ഉണ്ടായിയെന്നായിരുന്നു പി കെ ജയലക്ഷ്മി ആരോപിച്ചത്. തൻ്റെ നോട്ടീസുകളും പോസ്റ്ററുകളും പുഴയിൽ വലിച്ചെറിയുന്ന സാഹചര്യം ഉണ്ടായിയെന്നും അത്തരത്തിൽ ഒരു സാഹചര്യം ഇത്തവണ ആവർത്തിക്കരുതെന്നും ഒറ്റകെട്ടായി ഉഷാ വിജയനോടോപ്പം നിൽകണമെന്നും പി കെ ജയലക്ഷ്മി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫിനെ വെട്ടിലാക്കി പിന്നെയും ആരോപണം ഉയരുന്നത്.

Content Highlight : Flex boards of UDF candidate Usha Vijayan were found abandoned.

dot image
To advertise here,contact us
dot image