പി വി അന്‍വറിന് 'ഗ്യാസ് സിലിണ്ടര്‍'; ജി സുധാകരന് 'തെങ്ങിന്‍തോട്ടം'; തെരഞ്ഞെടുപ്പ് ചിഹ്നമായി

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചിരിക്കുന്നത് 'ബക്കറ്റ്' ചിഹ്നമാണ്

പി വി അന്‍വറിന് 'ഗ്യാസ് സിലിണ്ടര്‍'; ജി സുധാകരന് 'തെങ്ങിന്‍തോട്ടം'; തെരഞ്ഞെടുപ്പ് ചിഹ്നമായി
dot image

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നമായി. ബേപ്പൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരിക്കുന്ന പി വി അന്‍വറിന് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത് ഗ്യാസ് സിലിണ്ടറാണ്. അമ്പലപ്പുഴയില്‍ മത്സരിക്കുന്ന മുന്‍ സിപിഐഎം നേതാവ് ജി സുധാകരന് തെങ്ങിന്‍തോട്ടമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്. തവനൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ ടി ജലീലിന് ലോറിയും പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍എംആര്‍ റസാഖിന് കുടവുമാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചത്.

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിന് ലഭിച്ചിരിക്കുന്നത് 'ബക്കറ്റ്' ചിഹ്നമാണ്. ഗ്ലാസ് ചിഹ്നത്തിലായിരുന്നു അഹമ്മദ് ദേവര്‍ഗോവില്‍ പ്രചാരണം നടത്തിയിരുന്നത്. തളിപ്പറമ്പിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി കെ ഗോവിന്ദനും ഗ്യാസ് സിലിണ്ടറാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്. തളിപ്പറമ്പിലെ കോണ്‍ഗ്രസ് വിമതന്‍ കൊയ്യം ജനാര്‍ദ്ദനന് ടെലിവിഷന്‍ ചിഹ്നമാണ് ലഭിച്ചത്. പയ്യന്നൂരിലെ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി കുഞ്ഞികൃഷ്ണന് വൈദ്യുതി തൂണാണ് തെരഞ്ഞെടുപ്പ് ചിഹ്നമായി ലഭിച്ചിരിക്കുന്നത്.

Content Highlights- PV Anvar has been allotted the gas cylinder symbol, while G Sudhakaran received the coconut plantation symbol for the election

dot image
To advertise here,contact us
dot image