പൊതു സ്ഥലങ്ങളിലെ സർക്കാർപരസ്യത്തിനെതിരെ കോൺ​ഗ്രസ്;പെരുമാറ്റചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി

പൊതു സ്ഥലങ്ങളിലെ സർക്കാർ പരസ്യത്തിനെതിരെ പരാതിയുമായി കോൺ​ഗ്രസ്

പൊതു സ്ഥലങ്ങളിലെ സർക്കാർപരസ്യത്തിനെതിരെ കോൺ​ഗ്രസ്;പെരുമാറ്റചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
dot image

തിരുവനന്തപുരം: പൊതു സ്ഥലങ്ങളിലെ സർക്കാർ പരസ്യത്തിനെതിരെ പരാതിയുമായി കോൺ​ഗ്രസ്. പൊതുസ്ഥലങ്ങളിൽ കാണുന്ന സർക്കാർ പരസ്യങ്ങൾ മാതൃക പെരുമാറ്റ ചട്ടത്തിന്റെ ലംഘനം ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നൽകി കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ്. സർക്കാർ പരസ്യങ്ങൾ നീക്കണമെന്നാണ് കോൺ​ഗ്രസിൻ്റെ ആവശ്യം. കെഎസ്ആർടിസി ബസുകളിലെ പരസ്യം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോൺ​ഗ്രസ് ആരോപിച്ചു. സർക്കാർ ഓഫീസുകളിലും രാഷ്ട്രീയ ലക്ഷ്യം വെച്ച് പരസ്യങ്ങളുണ്ടെന്നും ആരോപണമുണ്ട്. സർക്കാർ പരസ്യ ബോർഡുകൾ പെരുമാറ്റചട്ട ലംഘനമാണെന്ന് കോൺ​ഗ്രസ് പറഞ്ഞു.

നിയമ സഭ തെരഞ്ഞെടുപ്പിൻ്റെ ഭാ​ഗമായി വന്ന പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണ് സർക്കാർ പരസ്യങ്ങളെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശനും കത്തയച്ചിരുന്നു. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നിട്ടും സർക്കാരിന്റെ നേട്ടങ്ങൾ വിവരിച്ച് പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവ് കത്തയച്ചത്. ഇത് പെരുമാറ്റ ചട്ടലംഘനമാണെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടിരുന്നു. സർക്കാർ പരസ്യങ്ങൾ നീക്കണമെന്ന മാർഗനിർദ്ദേശങ്ങളുടെ ലംഘനമെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിവിരിച്ചിരുന്നു. പരസ്യങ്ങൾ ഉടൻ നീക്കി ചട്ടലംഘനത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും തെരഞ്ഞെടുപ്പ് ഓഫീസർക്ക് അയച്ച കത്തിൽ പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടിരുന്നു.

Content Highlights: Congress files complaint against government advertisements in public places

dot image
To advertise here,contact us
dot image