പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍

റെഡ് ചില്ലീസ് എന്ന പേരില്‍ ശരത്ത് ചാലക്കുടി സൗത്തില്‍ സ്പാ നടത്തി വരികയായിരുന്നു.

പങ്കാളിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ചു തീ കൊളുത്തി; സ്പാ ഉടമ തൃശൂരില്‍ പിടിയില്‍
dot image

തൃശൂര്‍: പങ്കാളിയായ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പൊലീസ് പിടിയില്‍. ചാലക്കുടി പരാമ്പ്ര വില്ലേജ് ശാസ്താംകുന്ന് സ്വദേശിയായ ശരത്ത് വിഷ്ണുവാണ്(34) പൊലീസ് പിടിയിലായത്.

ലിവിങ് ടുഗതര്‍ പങ്കാളിയായ യുവതിയെ കൊലപ്പെടുത്താനായിരുന്നു പ്രതി ശ്രമിച്ചത്. കഴിഞ്ഞ ഒന്നരവര്‍ഷമായി ഇവര്‍ വെള്ളാംഞ്ചിറയിലുള്ള വാടകവീട്ടില്‍ ഒരുമിച്ചായിരുന്നു താമസം. ഈ മാസം 20ന് രാത്രി 10 മണിയോടെ പ്രതി യുവതിയുടെ ശരീരത്തില്‍ മദ്യം ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു.

യുവതിയോടുള്ള സംശയമാണ് ശരത്തിനെ ഈ ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് സംശയിക്കുന്നത്. യുവതിക്ക് നേരെ മുന്‍പും ഇയാള്‍ രാരീരികമായ ആക്രമണങ്ങള്‍ നടത്തിയിരുന്നതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

റെഡ് ചില്ലീസ് എന്ന പേരില്‍ ശരത്ത് ചാലക്കുടി സൗത്തില്‍ സ്പാ നടത്തി വരികയായിരുന്നു. ഈ സ്പായിലെ മുന്‍ ജീവനക്കാരിയായിരുന്നു യുവതി. വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ഒപ്പം താമസിപ്പിക്കുകയായിരുന്നു ഇയാള്‍. പ്രതിയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാന്‍ യുവതിയെ കൊല്ലുമെന്നും സ്വകാര്യ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.

Content Highlights: Spa owner arrested in Thrissur for attempting to murder partner

dot image
To advertise here,contact us
dot image