

കണ്ണൂർ: മട്ടന്നൂർ തലശ്ശേരി റോഡിൽ ബൈക്കിൽ സ്വകാര്യ ബസ് ഇടിച്ച് അധ്യാപിക മരിച്ചു. അപകടത്തിൽ ഭർത്താവിന് ഗുരുതരമായി പരുക്കേറ്റു. മട്ടന്നൂർ ശ്രീശങ്കരവിദ്യാപീഠം സീനിയർ സെക്കൻഡറി സ്കൂൾ അധ്യാപികയായ കെ റീഷയാണ് (36) മരിച്ചത്. പരുക്കേറ്റ ഭർത്താവ് സുധീഷ് കുമാറിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 9.15 നാണ് സംഭവം നടന്നത്. ബൈക്കിന് പിന്നിൽ ബസ് ഇടിച്ച് മറിയുകയായിരുന്നു. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ ഇറങ്ങി ഓടി. മാസങ്ങൾക്ക് മുൻപാണ് ശ്രീശങ്കര വിദ്യാപീഠത്തിൽ റീഷ ജോലിയിൽ പ്രവേശിച്ചത്.
Content Highlights: Teacher dies after private bus hits bike in Mattanur; bus driver escaped