ഇനിയും കപ്പുമായി ജനങ്ങൾക്കിടയിലേക്ക് വരരുത്: ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്ന് സതീശൻ

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും വി ഡി സതീശന്‍

ഇനിയും കപ്പുമായി ജനങ്ങൾക്കിടയിലേക്ക് വരരുത്: ഗണേഷ് കുമാർ വിഷയത്തിൽ മുഖ്യമന്ത്രിയുടേത് ഇരട്ടത്താപ്പെന്ന് സതീശൻ
dot image

തിരുവനന്തപുരം: ഗണേഷ് കുമാറിനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് ഇരട്ടത്താപ്പെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ആരോപണം ഉയര്‍ന്നപ്പോള്‍ പിണറായി വിജയന്‍ ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടിരുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെയായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ഗണേഷ് കുമാര്‍ കുറ്റകൃത്യം ചെയ്തതായി ആരോപണം നിലനില്‍ക്കുന്നുണ്ട്. അതില്‍ കേസെടുക്കണം. ഗുരുതര കുറ്റങ്ങളാണ് നടന്നിട്ടുള്ളത്. ഇത് പൊലീസ് അന്വേഷണത്തില്‍ തെളിയേണ്ടതുണ്ട്. മുഖ്യമന്ത്രി ഇനിയും കപ്പുമായി ജനങ്ങള്‍ക്ക് ഇടയിലേക്ക് വരരുത്. കപ്പുമായി നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ ചിത്രം പ്രതിപക്ഷം പ്രചരണത്തിനായി ഉപയോഗിക്കും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനവും വാക്കും ഒന്നാണെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സംഭവത്തിന് പിന്നാലെ ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാട്ടപ്പെട്ടത് മുഖ്യമന്ത്രിയും സിപിഐഎമ്മുമാണ്. കുറ്റം നടന്നെന്ന് അറിഞ്ഞാല്‍ പോലീസ് ചെയ്യേണ്ടത് എന്താണെന്നും വി ഡി സതീശന്‍ ചോദിച്ചു. കുറ്റകൃത്യം നടന്നെന്ന് അറിഞ്ഞ് ഒളിച്ചുവെക്കുന്നത് കുറ്റമാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഗണേഷ് കുമാറിനുണ്ടായിരുന്നത് കുടുംബപ്രശ്നം മാത്രമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യം അതിലും വലുതാണ്, മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. മുഖ്യമന്ത്രിയുടെ മകളല്ലല്ലോ നടപടി എടുക്കേണ്ടത്. അതുകൊണ്ട് മുഖ്യമന്ത്രിയുടെ മകളുടെ പേര് വലിച്ചിഴക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു.

ഇത്രയും വലിയ സംഭവമുണ്ടായിട്ട് പൊലീസ് എന്ത് അന്വേഷണമാണ് അതില്‍ നടത്തിയത് എന്ന് പറയണം. പരാതി പൂഴ്ത്തിവെച്ച് ? ഗണേഷ് കുമാറിന സംരക്ഷിക്കാനുള്ള ശ്രമമാണ് നടന്നത്. ഗണേഷ് കുമാറിന്റെ രാജി ആവശ്യപ്പെടുമെന്നും രാജിവെക്കണ്ട എന്ന് പറയാന്‍ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുന്നുവെന്നും വി ഡി സതീശന്‍ പറഞ്ഞു.

അതേസമയം ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കെ ബി ഗണേഷ് കുമാര്‍ മന്ത്രി സ്ഥാനം രാജിവെക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിയാലോചിച്ചതിന് ശേഷമാണ് മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് എത്തിയത്. വിഷയം ഗണേഷ് കുമാര്‍ മുഖ്യമന്ത്രിക്ക് മുന്നില്‍ വിശദീകരിച്ചുവെന്നാണ് വിവരം. മന്ത്രിസഭാ യോഗത്തിന് ശേഷമായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. വിഷയം രാഷ്ട്രീയമല്ല, കുടുംബപ്രശ്നമാണെന്നും ഭാര്യക്ക് പരാതിയില്ലെന്നും ഗണേഷ് കുമാര്‍ മുഖ്യമന്ത്രിയെ ധരിപ്പിച്ചു.

Content Highlight; Satheesan Accuses Pinarayi Vijayan of Double Standards on Ganesh Kumar Issue

dot image
To advertise here,contact us
dot image