

തിരുവന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ത്ഥികളായി. ഒന്‍പത് എംഎല്‍എമാര്‍ക്ക് ഇത്തവണ സീറ്റില്ല. കാഞ്ഞങ്ങാട്, നാദാപുരം, നാട്ടിക, തൃശൂര്‍, വൈക്കം, അടൂര്‍, പുനലൂര്‍, ചാത്തന്നൂര്‍, ചിറയിന്‍കീഴ് എന്നീ മണ്ഡലങ്ങളിലെ സിറ്റിങ് എംഎല്‍എമാര്‍ക്കാണ് സീറ്റില്ലാത്തത്. ഇതില്‍ പലരും മൂന്ന് ടേം പിന്നിട്ടവരാണ്. ആറ് സിറ്റിങ് എംഎല്‍എമാര്‍ മത്സര രംഗത്തുണ്ട്. മുഹമ്മദ് മുഹ്‌സിന്‍ (പട്ടാമ്പി), വി ആര്‍ സുനില്‍കുമാര്‍ (കൊടുങ്ങല്ലൂര്‍), കെ രാജന്‍ (ഒല്ലൂര്‍), പി പ്രസാദ് (ചേര്‍ത്തല), ജെ ചിഞ്ചുറാണി (ചടയമംഗലം), ജി ആര്‍ അനില്‍ (നെടുമങ്ങാട് ) എന്നിവരാണ് മത്സരരംഗത്തുള്ള സിറ്റിങ് എംഎല്‍എമാര്‍. കയ്പമംഗലം എംഎല്‍എ ഇ ടി ടൈസണ്‍ മത്സരരംഗത്തുണ്ടെങ്കിലും ഇത്തവണ മത്സരിക്കുന്നത് പറവൂരില്‍ നിന്നാണ്.
കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരനാണ് സിറ്റിങ് എംഎല്‍എ. 2011ലും 2016ലും ചന്ദ്രശേഖരന്‍ തന്നെയായിരുന്നു എംഎല്‍എ. ഒന്നാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ റവന്യൂവകുപ്പും കൈകാര്യം ചെയ്തിരുന്നു. ഇത്തവണ കാഞ്ഞങ്ങാട് സിപിഐ രംഗത്തിറക്കുന്നത് ഗോവിന്ദന്‍ പള്ളിക്കാപ്പിലിനെയാണ്. സിപിഐ സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവും കാസര്‍കോട് മുന്‍ ജില്ലാ സെക്രട്ടറിയുമാണ് ഗോവിന്ദന്‍ പള്ളിക്കാപ്പില്‍. നാദാപുരത്ത് ഇ കെ വിജയനാണ് സിറ്റിങ് എംഎല്‍എ. 2011 ലും 2016 ലും ഇ കെ വിജയന്‍ തന്നെയായിരുന്നു എംഎല്‍എ. ഇത്തവണ മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. പി വസന്തത്തെയാണ് നാദാപുരത്ത് പരിഗണിച്ചിരിക്കുന്നത്. നാട്ടികയില്‍ സി സി മുകുന്ദനാണ് സിറ്റിങ് എംഎല്‍എ. എന്നാല്‍ ഇത്തവണ പരിഗണിച്ചിരിക്കുന്നത് ഗീതാ ഗോപിയെയാണ്. 2011ലും 2016ലും നാട്ടിക എംഎല്‍എയായിരുന്നു ഗീതാ ഗോപി. ഇത്തവണ സിപിഐയുടെ കോട്ട കാക്കാന്‍ ഗീതാ ഗോപിയെ രംഗത്തെിറക്കുകയാണ് സിപിഐ.
തൃശൂരില്‍ പി ബാലചന്ദ്രന് പകരം ഇത്തവണ സിപിഐ കളത്തിലിറക്കുന്നത് എഴുത്തുകാരനായ ആലങ്കോട് ലീലാകൃഷ്ണനെയാണ്. വൈക്കത്ത് സി കെ ആശയ്ക്ക് ഇത്തവണ സീറ്റില്ല. പകരം പി പ്രദീപിനെയാണ് സിപിഐ രംഗത്തിറക്കുന്നത്. അടൂരില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറാണ് സിറ്റിങ് എംഎല്‍എ. 2011 ലും 2016ലും ചിറ്റയം തന്നെയായിരുന്നു മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയില്‍ എത്തിയത്. പ്രിജി ശശിധരനാണ് ഇത്തവണ അടൂര്‍ മണ്ഡലത്തിലെ സിപിഐ സ്ഥാനാര്‍ത്ഥി. പി എസ് സുപാലാണ് പുനലൂരിലെ സിറ്റിങ് എംഎല്‍എ. എന്നാല്‍ ഇത്തവണ മത്സരിക്കുന്നത് അജയപ്രസാദാണ്.
ചാത്തന്നൂരില്‍ ജി എസ് ജയലാലായിരുന്നു സിറ്റിങ് എംഎല്‍എ. കഴിഞ്ഞ രണ്ട് തവണയും ജി എസ് ജയലാലിനെ തന്നെയായിരുന്നു സിപിഐ കളത്തിലിറക്കിയത്. ഇത്തവണ ചാത്തന്നൂര്‍ പിടിക്കാന്‍ ആര്‍ രാജേന്ദ്രനെയാണ് സിപിഐ രംഗത്തിറക്കുന്നത്. ചിറയിന്‍ കീഴില്‍ വി ശശിയായിരുന്നു സിറ്റിങ് എംഎല്‍എ. കഴിഞ്ഞ രണ്ട് തവണയും എംഎല്‍എയായ ശശിയെ മൂന്ന് ടേം വ്യവസ്ഥയുടെ പശ്ചാത്തലത്തില്‍ ഇത്തവണ ഒഴിവാക്കി. മനോജ് ബി ഇടമയാണ് ഇത്തവണ ചിറയിന്‍കീഴില്‍ നിന്ന് മത്സരിക്കുന്നത്.
Content Highlights- Communist Party of India (CPI) has decided not to field ten sitting MLAs in the upcoming Kerala Assembly election. Instead, the party is introducing several new candidates in different constituencies