മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റമദാൻ വ്രതാരംഭം വ്യാഴാഴ്ച

പാളയം ഇമാം ഡോ വി പി സുഹൈബ് മൗലവിയാണ് സ്ഥിരീകരിച്ചത്

മാസപ്പിറവി കണ്ടില്ല; സംസ്ഥാനത്ത് റമദാൻ വ്രതാരംഭം വ്യാഴാഴ്ച
dot image

തിരുവനന്തപുരം: സംസ്ഥാനത്ത് എവിടെയും മാസപ്പിറവി ദൃശ്യമാകാത്തതിനാൽ റമദാൻ വ്രതാരംഭം വ്യാഴാഴ്ചയായിരിക്കും. വടക്കൻ കേരളത്തിലോ തെക്കൻ കേരളത്തിലോ മാസപ്പിറവി കണ്ടതായി വിവരങ്ങൾ ലഭിക്കാതെ സാഹചര്യത്തിലാണ് ബുധനാഴ്ച ശഅബാൻ 30 പൂർത്തിയാക്കി വ്യാഴാഴ്ച റമദാൻ ഒന്ന് ആയിരിക്കുമെന്ന് പാളയം ഇമാം ഡോ വിപി സുഹൈബ് മൗലവി സ്ഥിരീകരിച്ചത്.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ, സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി തുങ്ങിയവാരാണ് റമദാൻ വ്രതാരംഭം വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് അറിയിച്ചത്.

Content Highlights: As the moon has not been sighted anywhere in the state, the start of Ramadan will be on Thursday

dot image
To advertise here,contact us
dot image