ശബരിമല സ്വർണക്കൊള്ള; ഗോവർധന് തിരിച്ചടി, ജാമ്യ ഹർജി തള്ളി സുപ്രീംകോടതി

കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിന് ശേഷം ജാമ്യാപേക്ഷ നൽകാൻ കോടതിയുടെ നിർദേശം

ശബരിമല സ്വർണക്കൊള്ള; ഗോവർധന് തിരിച്ചടി, ജാമ്യ ഹർജി തള്ളി സുപ്രീംകോടതി
dot image

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിയായ ജ്വല്ലറി ഉടമ ഗോവർധന് തിരിച്ചടി. ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. കേസിൽ അന്വേഷണം നടക്കുകയാണെന്നും അതിനാൽ ഇടപെടാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഹർജി തള്ളിയത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്. കുറ്റപത്രമടക്കമുള്ള കാര്യങ്ങൾ സമർപ്പിച്ചതിന് ശേഷം ജാമ്യാപേക്ഷ നൽകാനും കോടതി പ്രതിഭാഗത്തോട് നിർദേശിച്ചു. ജാമ്യം നിഷേധിച്ച് ഹൈക്കോടതി വിധിക്കെതിരെയാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്.

ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ബെല്ലാരിയിലെ സ്വർണവ്യാപാരിയായ ഗോവർധന്‍റെ ഇടപാടുകളിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ശബരിമലയിൽനിന്നും തട്ടിയ സ്വർണം ഗോവർധൻ വാങ്ങിയെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്‌ഐടിയുടെ പരിശോധനയ്ക്കിടെ ഗോവർധന്റെ ജൂവലറിയിൽനിന്നും സ്വർണം കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ സ്വർണം ശബരിമലയിലേതാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നായിരുന്നു ഗോവർധന്റെ മൊഴി. ഇരുവരും തമ്മിലുള്ള പണമിടപാടുകൾ നടത്തിയതായും എസ്‌ഐടി കണ്ടെത്തിയിരുന്നു. എന്നാലിത് ശബരിമലയിലെ ആവശ്യത്തിനെന്ന പേരിൽ തന്റെ കയ്യിൽനിന്നും പോറ്റി വാങ്ങിയതാണെന്നായിരുന്നു ഗോവർധൻ പറഞ്ഞത്.

അതേസമയം മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാറിനെ വീണ്ടും റിമാൻഡ് ചെയ്തു. 14 ദിവസത്തേക്ക് കൂടിയാണ് റിമാൻഡ് ചെയ്തത്. എൻ വാസുവിന്റെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. റിമാൻഡ് കാലാവധി 90 ദിവസം കഴിഞ്ഞതുചൂണ്ടിക്കാട്ടി സ്വാഭാവിക ജാമ്യഹർജിയാണ് നൽകിയത്. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. കേസിൽ മുഖ്യപ്രതി ഉണ്ണിക്കൃഷണൻ പോറ്റി സ്വാഭാവിക ജാമ്യം നേടിയിരുന്നു.

Content Highlights: sabarimala gold theft case; Jewellery owner Govardhan's bail plea rejects Supreme Court

dot image
To advertise here,contact us
dot image