

തിരുവനന്തപുരം: ട്രെന്‍ഡിനൊപ്പം മന്ത്രി വി ശിവന്‍കുട്ടിയും. സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡായ എഐ ക്യാരിക്കേച്ചര്‍ ചിത്രം പങ്കുവച്ചിരിക്കുകയാണ് കേരളത്തിലെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും. 'ട്രെന്‍ഡിനൊപ്പം ഈ ഞാനും' എന്ന ക്യാപ്ഷനോടെയാണ് ശിവന്‍കുട്ടി തന്റെ എ ഐ ക്യാരിക്കേച്ചര്‍ ചിത്രം പങ്കുവച്ചത്. നിരവധിയാളുകളാണ് മന്ത്രിയുടെ പോസ്റ്റിന് താഴെ കമന്റുമായി എത്തിയത്. സമൂഹ മാധ്യമങ്ങളില്‍ എല്ലാവരും ഇപ്പോള്‍ എഐ ക്യാരിക്കേച്ചര്‍ ഇമേജിന്റെ പിന്നാലെയാണ്. ഈ സമയത്താണ് ട്രെന്‍ഡിനൊപ്പം ചേര്‍ന്ന് മന്ത്രിയും എത്തിയിരിക്കുന്നത്.
Content Highlight; Minister V Sivankutty also follows the trend. Kerala's Education Minister V Sivankutty has also shared the AI caricature image that is trending on social media.