'രാജീവ് ചന്ദ്രശേഖർ വന്നതിന് ശേഷം മാറ്റമുണ്ടായി; ബിജെപിയുടെ വോട്ട് കൂടും'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ

'രാജീവ് ചന്ദ്രശേഖർ വന്നതിന് ശേഷം മാറ്റമുണ്ടായി; ബിജെപിയുടെ വോട്ട് കൂടും'; പുകഴ്ത്തി വെള്ളാപ്പള്ളി നടേശൻ
dot image

കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ പുകഴ്ത്തി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. രാജീവ് ചന്ദ്രശേഖർ വന്നതിന് ശേഷം ബിജെപിക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടെന്നും നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ വോട്ട് ശതമാനം വർധിക്കുമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

പിണറായി വിജയൻ സർക്കാർ തന്നെ മൂന്നാമത് അധികാരത്തിലെത്തുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. സർക്കാരിനെക്കുറിച്ച് തനിക്ക് മോശം അഭിപ്രായമില്ലെന്നും തന്റെ സമുദായത്തിൽപ്പെട്ടവർ അവരവരുടെ വിശ്വാസത്തിനനുസരിച്ച് വോട്ട് ചെയ്യട്ടെ എന്നും വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല സ്വർണക്കൊള്ള കേസ് തെരഞ്ഞെടുപ്പ് വരെ ലൈവായി നിൽക്കുമെന്നും അത് കഴിഞ്ഞാൽ സ്വർണവും കാണില്ല, പാളിയും കാണില്ല എന്നും വെള്ളാപ്പളി പരിഹസിച്ചു.

എൻഎസ്എസ്-എസ്എൻഡിപി സഖ്യ വിഷയത്തിലും വെള്ളാപ്പള്ളി പ്രതികരിച്ചു. വിഷയത്തിൽ ഇനി മാധ്യമവിചാരണ ആവശ്യമില്ല. സഖ്യം ഇലക്ഷൻ മുന്നിൽ കണ്ടല്ല. ഇനി അത് ചർച്ചയാക്കേണ്ടതില്ലെന്നും വെള്ളാപ്പള്ളി നടേശൻ പ്രതികരിച്ചു.

എൻഎസ്എസും-എസ്എൻഡിപിയും തമ്മിലുള്ള ഐക്യപ്രഖ്യാപനം വലിയ വാർത്തയായിരുന്നു. ഇരു സമുദായനേതാക്കളും സഖ്യം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ ഒടുവിൽ ഐക്യത്തിൽ നിന്ന് പിന്മാറുകയായിരുന്നു. ഐക്യവുമായി മുന്നോട്ട് പോകുന്നില്ലെന്ന് പെട്ടെന്ന് തീരുമാനിക്കാന്‍ വെള്ളാപ്പള്ളിക്ക് ലഭിച്ച പത്മഭൂഷൺ കാരണമായെന്നും എന്‍ഡിഎ പ്രമുഖന്‍ കൂടി ചര്‍ച്ചയ്ക്ക് വരുമ്പോള്‍ എന്തോ തരികിട തോന്നിയെന്നും സുകുമാരന്‍ നായര്‍ പറഞ്ഞിരുന്നു.

Content Highlights: SNDP Yogam General Secretary Vellappally Natesan has praised BJP state president Rajeev Chandrasekhar, saying the party has seen significant changes after his arrival. He also expressed confidence that the BJP’s vote share would increase in the upcoming Assembly elections.

dot image
To advertise here,contact us
dot image