കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു

20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു

കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി അന്തരിച്ചു
dot image

തിരുവനന്തപുരം: കോൺ​ഗ്രസ് മുൻ എംഎൽഎ എം മുരളി (71) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചെന്നിത്തല ചെറുകോൽ സ്വദേശിയായ ഇദ്ദേഹം 20 വർഷം മാവേലിക്കര എംഎൽഎ ആയിരുന്നു. കെഎസ്‍യുവിലൂടെയായിരുന്നു രാഷ്ട്രീയപ്രവർത്തനത്തിലേക്ക് എത്തിയത്. പതിവ് ചെക്കപ്പിനായി ഇന്നലെ വൈകുന്നേരത്തോടെ ആശുപത്രിയിലേക്ക് പോയതായിരുന്നു. അവിടെ വെച്ച് രോ​ഗം കടുക്കുകയും

തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു.

1953 ൽ ആലപ്പുഴയിലെ ചെറുകോലിൽ കെ പി മാധവൻ പിള്ളയുടെയും വി കെ രാജമ്മയുടെയും മകനായായിരുന്നു ജനനം. എം ജി സർവശാലയുടെ ആദ്യ സെനറ്റ് അംഗവും കെ എസ്ഇബിയുടെ കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗവുമായിരുന്നു. അദ്ദേഹം കേരള സംസ്ഥാന ഫിനാൻഷ്യൽ എന്റർപ്രൈസസ് ബോർഡ് ഡയറക്ടറായും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Content Highlights: Former Congress MLA M Murali passed away, Mavelikkara MLA for 20 years

dot image
To advertise here,contact us
dot image