

കൊച്ചി : സക്കീര്‍ ഹുസൈന്‍ മാധ്യമ പുരസ്‌കാരം റിപ്പോര്‍ട്ടര്‍ ടിവി സീനിയര്‍ സബ് എഡിറ്റര്‍ ഷെറിങ് പവിത്രന്. വാര്‍ എഗൈനസ്റ്റ് ഡ്രഗ്സ് എന്ന പേരില്‍ റിപ്പോര്‍ട്ടര്‍ ടിവി നടത്തിയ ലഹരി വിരുദ്ധ പ്രചാരണത്തിൻ്റെ ഭാഗമായി തയ്യാറാക്കിയ പരമ്പരയാണ് അവാര്‍ഡിന് അര്‍ഹമായത്.
'ലഹരിക്കായി ശരീരം വിറ്റ പെണ്‍കുട്ടി, നിരാശമാറ്റാന്‍ അത്ഭുത 'കല്ല്' തന്ന സുഹൃത്ത്; രാസലഹരിയില്‍ മതിമറന്ന് യുവത്വം', 'ചോദ്യം ചെയ്താല്‍ സദാചാര പൊലീസിങ്, കൊടുംകുറ്റവാളിക്കും രാജകീയ സ്വീകരണം;നിസ്സഹായരാണ് പൊലീസ്' ഈ പേരുകളില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. മയക്കുമരുന്ന് ദുരുപയോഗത്തിന്റെ അപകടങ്ങളെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിന് റിപ്പോര്‍ട്ടുകള്‍ക്ക് കഴിഞ്ഞുവെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.
തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന തനിമ കലാസാഹിത്യവേദിയാണ് അന്തരിച്ച മാധ്യമപ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈന്റെ സ്മാരണാര്‍ത്ഥം ഈ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒന്നിന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും.
Content Highlight : Zakir Hussain Media Award to Reporter TV Senior Sub Editor shering Pavithran