ട്വന്റി 20യുടെ അണികളെ ചോർത്താന്‍ യുഡിഎഫും എൽഡിഎഫും: എന്‍ഡിഎ പ്രവേശനത്തില്‍ രാഷ്ട്രീയപ്രചാരണം കടുപ്പിക്കും

കുന്നത്തുനാട് മണ്ഡലത്തിലടക്കം എൻഡിഎ പ്രവേശനം ഒരു രാഷ്ട്രീയ വിമർശനമാക്കാനാണ് നീക്കം

ട്വന്റി 20യുടെ അണികളെ ചോർത്താന്‍ യുഡിഎഫും എൽഡിഎഫും: എന്‍ഡിഎ പ്രവേശനത്തില്‍ രാഷ്ട്രീയപ്രചാരണം കടുപ്പിക്കും
dot image

കൊച്ചി: ഇ ഡി നോട്ടീസ് ലഭിച്ചതിന് പിന്നാലെ എൻഡിഎയിലേക്ക് പോയ ട്വന്റി 20ക്കെതിരെ
രാഷ്ട്രീയ പ്രചാരണം ശക്തമാക്കാൻ യുഡിഎഫും എൽഡിഎഫും. ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം ജേക്കബ് ജനങ്ങളോട് മാപ്പ് പറയണമെന്നാണ് കോൺഗ്രസിൻ്റെ ആവശ്യം. സ്വന്തം അണികളെ പോലും കബളിപ്പിക്കുകയാണ് സാബു എം ജേക്കബ് ചെയ്തതെന്ന് സിപിഐഎമ്മും ആരോപിക്കുന്നു. കുന്നത്തുനാട് മണ്ഡലത്തിലടക്കം എൻഡിഎ പ്രവേശനം ഒരു രാഷ്ട്രീയ വിമർശനമാക്കാനാണ് ഇരു മുന്നണികളുടെയും നീക്കം. പാർട്ടിയുടെ എന്‍ഡിഎ പ്രവേശനത്തില്‍ അതൃപ്തിയുള്ള അണികളേയും നേതാക്കളേയും തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കുക എന്നുള്ളതാണ് ഇതിലൂടെ ഇരുമുന്നണികളും ലക്ഷ്യമിടുന്നത്.

ജനുവരി 22നാണ് സാബു എം ജേക്കബും ട്വന്റി 20യും എൻഡിഎയിൽ ചേർന്നത്. എല്‍ഡിഎഫും യുഡിഎഫും മാറി മാറി ഭരിച്ച് കേരളത്തെ കട്ടുമുടിച്ച് നാട് നശിപ്പിക്കുന്നത് കണ്ട് മനം മടുത്താണ് താന്‍ രാഷ്ട്രീയത്തിലേക്ക് വന്നതെന്നും വികസിത കേരളത്തിനായാണ് താന്‍ എന്‍ഡിഎ സഖ്യത്തിനൊപ്പം ചേര്‍ന്നതെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. ട്വന്റി 20 ഏറെ ആലോചിച്ച് എടുത്ത തീരുമാനമാണിതെന്നും 14 വര്‍ഷക്കാലമായി കേരളത്തിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനും വേണ്ടി മാതൃകാപരമായ കാര്യങ്ങള്‍ നടപ്പിലാക്കുന്നവരാണ് തങ്ങളെന്നും സാബു ജേക്കബ് പറഞ്ഞിരുന്നു. രാജീവ് ചന്ദ്രശേഖറുമൊത്തുളള സംയുക്ത വാര്‍ത്താസമ്മേളനത്തിലായിരുന്നു സാബുവിന്റെ പ്രതികരണം.

എന്നാൽ ഈ വാദങ്ങളുടെയെല്ലാം മുനയൊടിച്ചുകൊണ്ട് , ഇ ഡി അന്വേഷണം നടക്കുന്നതിനിടെയാണ് ട്വന്റി 20യുടെ എൻഡിഎ പ്രവേശനം എന്ന യാഥാർഥ്യം 'റിപ്പോർട്ടർ' പുറത്തുകൊണ്ടുവന്നിരുന്നു. ഇത് സാബു എം ജേക്കബ് ശരി വെക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തെ കിറ്റെക്‌സ് ഗാർമെന്റ്‌സിന്റെ ബാലൻസ് ഷീറ്റാണ് ഇ ഡി ചോദിച്ചതെന്നും അവർ ആവശ്യപ്പെട്ടത് അനുസരിച്ച് എല്ലാ രേഖകളും നൽകിയിട്ടുണ്ടെന്നും സാബു എം ജേക്കബ്ബ് പറഞ്ഞിരുന്നു. വിദേശത്തേക്ക് കയറ്റി അയക്കപ്പെട്ട വസ്തുക്കളുടെ പേമെന്റ് കിട്ടാനുണ്ടോ എന്നത് ഇ ഡി നോട്ടീസിൽ പരാമർശിച്ചിരുന്നുവെന്നും സാബു എം ജേക്കബ് വ്യക്തമാക്കിയിരുന്നു.

Content Highlights: UDF and LDF have decided to intensify political campaigns against Twenty20, demanding an apology to the public

dot image
To advertise here,contact us
dot image