

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്. മൂന്നാം ഏകദിനത്തിൽ 53 റൺസിന്റെ വിജയം സ്വന്തമാക്കിയതോടെയാണ് ഇംഗ്ലണ്ട് പരമ്പര പിടിച്ചെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 357 റൺസെന്ന സ്കോര്‍ നേടിയപ്പോള്‍ ശ്രീലങ്ക 46.4 ഓവറിൽ 304 റൺസിന് പുറത്തായി. ഇതോടെ പരമ്പര ഇംഗ്ലണ്ട് 2-1ന് സ്വന്തമാക്കി.
ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റൻ ഹാരി ബ്രൂക്കും ജോ റൂട്ടും വെടിക്കെട്ട് സെഞ്ച്വറികൾ അടിച്ചെടുത്തു. ഇംഗ്ലണ്ടിന് വേണ്ടി ഹാരി ബ്രൂക്ക് 66 പന്തിൽ 136 റൺസ് നേടി. 9 സിക്സും 11 ഫോറും അടങ്ങിയതായിരുന്നു ഇന്നിംഗ്സ്. ജോ റൂട്ട് 111 റൺസുമായി ബ്രൂക്കിനൊപ്പം പുറത്താകാതെ നിന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി പവന്‍ രത്നായകേ സെഞ്ച്വറി നേടിയെങ്കിലും ഇംഗ്ലണ്ടിന്റെ റൺമല താണ്ടാനായില്ല. 121 റൺസുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ 25 പന്തിൽ 50 റൺസ് നേടിയ പതും നിസ്സങ്ക ആണ് മറ്റൊരു പ്രധാന സ്കോറര്‍. ഇംഗ്ലണ്ടിന് വേണ്ടി ജാമി ഓവര്‍ട്ടൺ, ലിയാം ഡോസൺ, വിൽ ജാക്സ്, ആദിൽ റഷീദ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.
Content Highlights: SL vs ENG: England beat Sri Lanka by 53 runs to win third men’s ODI and series