അമേരിക്കയില്‍ ഒരു ജോലി ഇനി സ്വപ്നം മാത്രമാകുമോ? പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ടെക്സസ്

കഴിഞ്ഞ വര്‍ഷമാണ് എച്ച്-1ബി വിസാ ഫീസ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുത്തനെ ഉയര്‍ത്തിയത്

അമേരിക്കയില്‍ ഒരു ജോലി ഇനി സ്വപ്നം മാത്രമാകുമോ? പുതിയ എച്ച്-1ബി വിസ അപേക്ഷകൾ മരവിപ്പിക്കാൻ ഉത്തരവിട്ട് ടെക്സസ്
dot image

ടെക്‌സാസ്: പുതിയ എച്ച്-1ബി വിസ അപേക്ഷകള്‍ മരപ്പിക്കാന്‍ ഉത്തരവിട്ട് ടെക്‌സസ്. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും യൂണിവേഴ്‌സിറ്റികള്‍ക്കുമാണ് ടെക്‌സസ് ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അമേരിക്കയില്‍ തൊഴില്‍ തേടുന്ന ഇന്ത്യക്കാർ ഉള്‍പ്പെടേയുള്ള വിദേശികള്‍ക്ക് കനത്ത തിരിച്ചടിയാണ് നടപടി. പുതിയ എച്ച്-1ബി വിസകള്‍ അടിയന്തരമായി മരവിപ്പിക്കണമെന്നാണ് ഏജന്‍സി തലവന്മാര്‍ക്കും യൂണിവേഴ്സിറ്റികൾക്കും ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിസ പ്രോഗ്രാമുകള്‍ 'ചൂഷണം' ചെയ്യുന്നത് ചൂണ്ടിക്കാട്ടിയാണ് നടപടി.

ടെക്‌സസ് വര്‍ക്ക് ഫോഴ്‌സ് കമ്മീഷന്റെ അനുമതി ലഭിക്കുന്ന ചില കേസുകള്‍ ഒഴിച്ചാല്‍ മരവിപ്പിക്കല്‍ നടപടി 2027 മെയ് 31 വരെ നിലനില്‍ക്കും. യോഗ്യതയുള്ള അമേരിക്കന്‍ തൊഴിലാളികളെ നിയമിക്കാന്‍ ശ്രമിക്കാതെ കുറഞ്ഞ ശമ്പളത്തില്‍ വിദേശ തൊഴിലാളികളെ നിയമിക്കുന്നതിനായി ചിലര്‍ എച്ച്-1ബി വിസ പദ്ധതി ദുരുപയോഗം ചെയ്യുന്നതായാണ് ഗവര്‍ണറുടെ ആരോപണം. ചില സന്ദര്‍ഭങ്ങളില്‍ അമേരിക്കന്‍ തൊഴിലാളികളെ പിരിച്ചുവിട്ട് പകരം എച്ച്-1ബി വിസയിലുള്ളവരെ നിയമിക്കുന്നതായും ആരോപണം ഉണ്ട്.

'അമേരിക്കയിലെ ജോലി അമേരിക്കക്കാര്‍ക്ക് മാത്രം' എന്നും ഗവര്‍ണര്‍ നിര്‍ദേശത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. എച്ച്-1ബി വിസ പുതുക്കാനും പുതിയത് ലഭിക്കാനുമായി എത്ര അപേക്ഷകള്‍ വന്നു, നിലവിലെ വിസ ഉടമകളുടെ എണ്ണം, അവരുടെ രാജ്യം, അമേരിക്കക്കാരെ നിയമിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ എന്നിവയടക്കമുള്ള വിശദമായ വിവരങ്ങളടങ്ങിയ റിപ്പോര്‍ട്ട് 2026 മാര്‍ച്ച് 27നകം ഇത് സംബന്ധിച്ച് സമര്‍പ്പിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ വര്‍ഷമാണ് എച്ച്-1ബി വിസ ഫീസ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് കുത്തനെ ഉയര്‍ത്തിയത്. വാര്‍ഷിക ഫീസ് ഒരു ലക്ഷം ഡോളറായാണ് ഉയര്‍ത്തിയത്. അമേരിക്കയില്‍ ജോലിക്ക് പോകാന്‍ തയ്യാറെടുക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയായിരുന്നു പുതിയ തീരുമാനം. ഒരു ലക്ഷം ഡോളര്‍ (ഏകദേശം 88 ലക്ഷം രൂപ)ആയാണ് ഭരണകൂടം ഒറ്റയടിക്ക് ഉയര്‍ത്തിയത്. അമേരിക്കന്‍ തൊഴിലാളികളെ സംരക്ഷിക്കുന്നതിനും യുഎസ് ട്രഷറിയുടെ വരുമാനം ഉയര്‍ത്തുന്നതിനുമാണ് എച്ച്-1 ബി വിസ ഫീസ് ഉയര്‍ത്തിയതെന്നായിരുന്നു ട്രംപിന്‍റെ വാദം.

Content Highlights: Texas governor halts new H-1B visa petitions at state agencies and universities

dot image
To advertise here,contact us
dot image