സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനെയും അധിക്ഷേപിച്ച് വാട്സ്ആപ്പ് ​ഗ്രൂപ്പിൽ DYFIനേതാവിൻ്റെ ഓഡിയോ സന്ദേശം; പരാതി

ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി എമ്മിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് പരാതി നൽകിയത്

സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനെയും അധിക്ഷേപിച്ച് വാട്സ്ആപ്പ് ​ഗ്രൂപ്പിൽ  DYFIനേതാവിൻ്റെ ഓഡിയോ സന്ദേശം; പരാതി
dot image

കോഴിക്കോട്: വാട്സ്ആപ്പ് ​ഗ്രൂപ്പിൽ സോണിയാ ഗാന്ധിയെയും അടൂർ പ്രകാശിനേയും അധിക്ഷേപിച്ച് ഡിവൈഎഫ്ഐ നേതാവ് നേതാവ് ഓഡിയോ സന്ദേശം പങ്കുവെച്ചതായി പരാതി. ഡിവൈഎഫ്ഐ നേതാവിനെതിരെ യൂത്ത് കോൺ​ഗ്രസ് മുക്കം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡിവൈഎഫ്ഐ കാരശ്ശേരി നോർത്ത് മേഖല സെക്രട്ടറി പുഷ്കിൻ സി എമ്മിനെതിരെയാണ് യൂത്ത് കോൺ​ഗ്രസ് പരാതി നൽകിയത്.

കാരശ്ശേരി കാരമൂല നാട്ടുകൂട്ടം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബരിമല സ്വർണ്ണ കൊള്ള വിഷയത്തിൽ കോൺ​ഗ്രസ് നേതാക്കളായ സോണിയ ​ഗാന്ധി, അടൂർ പ്രകാശ് പരനാറി എന്ന് വിളിച്ചു അധിക്ഷേപിച്ചു എന്നാണ് പരാതി.ഐ ടി ആക്ട് പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡൻ്റ് നിഷാദ് വിച്ചി പരാതി നൽകിയിരിക്കുന്നത്.

Content Highlights: DYFI leader's audio message insulting Sonia Gandhi and Congress MP Adoor Prakasham circulates in WhatsApp group; Youth Congress files police complaint

dot image
To advertise here,contact us
dot image