പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി

പൊലീസിനോടും ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി

പാലക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി
dot image

പാലക്കാട് : കല്ലേക്കാട് പ്ലസ് വൺ വിദ്യാർത്ഥിനിയെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ റിപ്പോർട്ട് തേടി ശിശുക്ഷേമ സമിതി (സിഡബ്ല്യുസി). അന്വേഷണം നടത്തി ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന് നിർദേശം നൽകി. പൊലീസിനോടും ശിശുക്ഷേമ സമിതി റിപ്പോർട്ട് തേടി.

ആത്മഹത്യ ചെയ്ത രുദ്രയുടെ സുഹൃത്തുകളുടെയും ബന്ധുകളുടെയും വിശദമായ മൊഴി പൊലീസ് രേഖപ്പടുത്തും. ഒറ്റപ്പാലം വരോട് സ്വദേശിയായ രുദ്ര രാജേഷിനെ കഴിഞ്ഞ ദിവസമാണ് കല്ലേക്കാട് വ്യാസ വിദ്യാപീഠത്തിലെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റലിനുള്ളിൽ വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഹോസ്റ്റലിലെ മറ്റുകുട്ടികളാണ് ആദ്യം മൃതദേഹം കണ്ടത്. സംഭവത്തിൽ പാലക്കാട് ടൗൺ നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാർത്ഥിയുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസും എസ്എഫ്ഐയും പാലക്കാട് പ്രതിഷേധം നടത്തുകയാണ്.

Content Highlight : The Child Welfare Committee has sought a detailed report into the death of a Plus One student who was found dead in a hostel in Kallekkad.

dot image
To advertise here,contact us
dot image