SNDP-NSS ഐക്യനീക്കം സംബന്ധിച്ച വിവാദ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് നാസർ ഫൈസി കൂടത്തായി

പ്രസ്താവനയെ പ്രഭാഷകന്റെ ഭാഗത്തുനിന്ന് വന്ന പിഴവായി കണ്ടാൽ മതിയെന്ന് നാസർ ഫൈസി കൂടത്തായി

SNDP-NSS ഐക്യനീക്കം സംബന്ധിച്ച വിവാദ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് നാസർ ഫൈസി കൂടത്തായി
dot image

കോഴിക്കോട്: എസ്എൻഡിപി-എൻഎസ്എസ് ഐക്യനീക്കം സംബന്ധിച്ച ചർച്ചകളുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി. പ്രസംഗത്തിനിടയിൽ ഉദാഹരിച്ചതിൽ ജാഗ്രതക്കുറവ് ഉണ്ടായെന്നും പ്രഭാഷകന്റെ ഭാഗത്തുനിന്ന് വന്ന പിഴവായി അതിനെ കണ്ടാൽ മതിയെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

സാമുദായിക സംഘടനകൾ ഐക്യപ്പെടുന്നതിൽ എതിർപ്പില്ല. ഇസ്‌ലാമിക വിരോധത്തിന്റെ പേരിലാകരുത് ഐക്യമെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം വിരോധത്തിന്റെ പേരിൽ നായർ-ഈഴവ ഐക്യം ഉണ്ടാകരുതെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പളി നടേശന് ഒരു മകൻ ഉണ്ടെങ്കിൽ എസ്എസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ മകളെ വിവാഹം കഴിച്ച് മാതൃക കാണിക്കുമോയെന്നും പരസ്പരം വിവാഹം പോലും സമ്മതിക്കാത്തവർ മുസ്‌ലിം വിരോധത്തിന്റെ പേരിൽ ഒന്നിക്കുന്നത് ശരിയല്ലെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് പ്രതികരണം.

'ഐക്യം പറയുന്ന ആളുകൾ അതിന് വേണ്ടി ചെയ്യേണ്ട സാമാന്യ ഫോർമുലയുണ്ട്. ഈഴവ ജാതിക്കാരനാണ് വെള്ളാപ്പള്ളിയെങ്കിൽ സങ്കൽപ്പിച്ചുപറയട്ടെ, മകനെക്കൊണ്ട് എൻഎസ്എസ് ജനറൽ സെക്രട്ടറിയുടെ മകളെ വിവാഹം കഴിപ്പിച്ച് മാതൃക സ്ഥാപിക്കുവാൻ വെള്ളാപ്പള്ളിക്ക് സാധിക്കുമോ? ഐക്യം അവിടെ നിന്നും ആവട്ടെ. കെട്ടിച്ചുകൊടുക്കാൻ പോലും, കുടുംബ ബന്ധം ചേർക്കാൻ പോലും അയിത്തം പ്രകാരം മാറ്റി നിർത്തപ്പെടുന്നവർ മുസ്ലിം വിരോധത്തിന്റെ പേരിൽ ഐക്യപ്പെടുന്നത് ശരിയല്ല. എല്ലാവരും ഐക്യപ്പെടണം. ജാതി പറയരുത്, ജാതി ചിന്തിക്കരുത്' എന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞിരുന്നു.

അതേസമയം ജമാഅത്തെ ഇസ്‌ലാമിയുടെ ഇസ്ലാമിക റിപ്പബ്ലിക് മതരാഷ്ട്രവാദം അംഗീകരിക്കാൻ കഴിയില്ലെന്നും ഇസ്‌ലാം മതം മുന്നോട്ടുവയ്ക്കുന്ന ഇസ്‌ലാമിക് റിപ്പബ്ലിക് അല്ല ജമാഅത്തെ ഇസ്‌ലാമിയുടെതെന്നും നാസർ ഫൈസി കൂടത്തായി പറഞ്ഞു.

Content Highlights:‌ Samasta leader Nasar Faizy Koodathai expressed regret over his statement related to the SNDP–NSS unity move discussions

dot image
To advertise here,contact us
dot image