'സ്വർണം കട്ടവരാണപ്പാ...കപ്പിലെ സ്വർണം നോക്കപ്പാ'; കലോത്സവത്തിലെ സ്വർണക്കപ്പ് പരിശോധിക്കണമെന്ന് അബ്ദുറബ്ബ്

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന് സമാനമായ വരികളുപോയിച്ചാണ് പരിഹാസ പോസ്റ്റ്

'സ്വർണം കട്ടവരാണപ്പാ...കപ്പിലെ സ്വർണം നോക്കപ്പാ'; കലോത്സവത്തിലെ സ്വർണക്കപ്പ് പരിശോധിക്കണമെന്ന് അബ്ദുറബ്ബ്
dot image

മലപ്പുറം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പടിക്കുന്നവര്‍ സ്വര്‍ണപ്പാളികള്‍ മാറ്റിയോ എന്ന് പരിശോധിക്കണമെന്ന് പരിഹസിച്ച് മുന്‍ വിദ്യാഭ്യസ മന്ത്രി പി കെ അബ്ദുറബ്ബ്. കപ്പ് കൊണ്ട് പോകും മുമ്പ് നന്നായി പരിശോധിച്ചാല്‍ നല്ലതാണെന്ന് അബ്ദുറബ്ബ് പറഞ്ഞു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട പാരഡി ഗാനത്തിന് സമാനമായ വരികളുപോയിച്ചാണ് ഫേസ്ബുക്കില്‍ പരിഹാസ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

'സ്വര്‍ണക്കപ്പടിക്കുന്നവരുടെ ശ്രദ്ധക്ക്, സ്വര്‍ണം ചെമ്പാക്കിയോ സ്വര്‍ണപ്പാളികള്‍ മാറ്റിയോ..കപ്പ് കൊണ്ടുപോകും മുമ്പ് നന്നായി പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് നല്ലത്. സ്വര്‍ണം കട്ടവരാണപ്പാ... കപ്പിലെ സ്വര്‍ണം നോക്കപ്പാ…', എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് ഖത്തറില്‍ ജോലി ചെയ്യുന്ന കോഴിക്കോട് നാദാപുരം ചാലപ്പുറം സ്വദേശി ജി പി കുഞ്ഞബ്ദുള്ളയാണ് 'പോറ്റിയേ കേറ്റിയേ' എന്ന് തുടങ്ങുന്ന പാരഡി പാട്ട് എഴുതിയത്. ഈ ഗാനം ഡാനിഷ് എന്ന ഗായകന്‍ ആലപിക്കുകയും സിഎംഎസ് മീഡിയ ഉടമ സുബൈര്‍ പന്തല്ലൂര്‍ പുറത്തിറക്കുകയുമായിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ ഈ പാരഡി ഗാനം യുഡിഎഫ് ഉപയോഗിച്ചതോടെ വ്യാപകമായി പ്രചരിച്ചിരുന്നു. 'സ്വര്‍ണം കട്ടവരാരപ്പാ…സഖാക്കളാണേ അയ്യപ്പാ..' എന്ന വരികള്‍ വലിയ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. സര്‍ക്കാരിനെ പരിഹസിക്കാന്‍ യുഡിഎഫ് നേതാക്കളും ഈ ഗാനം ഉപയോഗിച്ചിരുന്നു.

Content Highlights: P K Abdurabb mocks Kerala government over School Kalolsavam gold cup, links issue to Sabarimala Parady song

dot image
To advertise here,contact us
dot image