അപ്പോ അത് മമ്മൂട്ടി തന്നെ! ഇനി ഡീ ഏജിങ് ആണോ?; 'ചത്താ പച്ച' ട്രെയ്‌ലറിലെ ബ്രില്യൻസുകൾ കണ്ടെത്തി ആരാധകർ

ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ്. സിനിമയിൽ ഇനി ദുൽഖറിന്റെ കാമിയോ ഉണ്ടാകുമോ എന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്

അപ്പോ അത് മമ്മൂട്ടി തന്നെ! ഇനി ഡീ ഏജിങ് ആണോ?; 'ചത്താ പച്ച' ട്രെയ്‌ലറിലെ ബ്രില്യൻസുകൾ കണ്ടെത്തി ആരാധകർ
dot image

WWE റെസ്ലിങ് പശ്ചാത്തലത്തിലെത്തുന്ന ചത്താ പച്ച സിനിമയുടെ ട്രെയിലര്‍ പ്രേക്ഷകരെ മുഴുവന്‍ ആവേശം കൊള്ളിച്ചിരിക്കുകയാണ്. ചിത്രത്തില്‍ മമ്മൂട്ടിയ അതിഥി വേഷമുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ലൊക്കേഷനില്‍ നിന്നുള്ള നടന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു. എന്നിരുന്നാലും മമ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള യാതൊരു സൂചനകളും ഇതുവരെ പുറത്തുവന്നിരുന്നില്ല. ഇപ്പോള്‍ സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയുടെ കഥാപാത്രത്തിനെക്കുറിച്ചും ഗെറ്റപ്പിനെക്കുറിച്ചുള്ള തിയറികൾ സോഷ്യൽ മീഡിയയിൽ നിറയുകയാണ്.

സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ നേരത്തെ വൈറലായിരുന്നു. ഈ ചിത്രങ്ങളിൽ എല്ലാം മമ്മൂട്ടി കയ്യിൽ ഒരു ബ്രേസിലെറ്റ് ധരിച്ചിട്ടുണ്ട്. ഇതേ ബ്രേസിലെറ്റ് ട്രെയിലറിലെ അവസാന ഷോട്ടിലും കാണാം. ഇതോടെ ഇത് മമ്മൂട്ടി തന്നെയെന്ന് ഉറപ്പിച്ചിരിക്കുകയാണ് സിനിമാപ്രേമികൾ. ചിത്രത്തിൽ മമ്മൂട്ടിയുടെ കഥാപാത്രം ഫ്ലാഷ്ബാക്കിൽ ആകാം വരുന്നതെന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. അങ്ങനെയെങ്കിൽ സിനിമയിൽ മമ്മൂട്ടിയുടെ ഡീ ഏജ്ഡ് രൂപമാകാം വരുന്നതെന്ന സംശയങ്ങളും ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്. ചിത്രം കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫറർ ഫിലിംസ് ആണ്. സിനിമയിൽ ഇനി ദുൽഖറിന്റെ കാമിയോ ഉണ്ടാകുമോ എന്നും ചിലർ എക്സിൽ കുറിക്കുന്നുണ്ട്.

'വാള്‍ട്ടറിന്റെ പിള്ളേരെ തൊടാന്‍ ഒരുത്തനും വളര്‍ന്നിട്ടില്ലടാ' എന്ന് ഒരു കുട്ടി പറയുന്ന വോയ്‌സ് ഓവറുണ്ട്. അങ്ങനെയൊരു മാസ് പരിവേഷം നല്‍കണമെങ്കില്‍ അത് മമ്മൂട്ടി തന്നെയാകുമെന്നാണ് പലരും കമന്റുകളില്‍ പറയുന്നത്. ട്രെയിലറില്‍ അവസാനിക്കുന്നതിന് തൊട്ടുമുന്‍പ് 'ചത്താ പച്ച' എന്ന് പറയുന്ന ശബ്ദം മമ്മൂട്ടിയുടേത് ആണെന്നും അല്ലെന്നും കമന്റില്‍ തര്‍ക്കം നടക്കുന്നുണ്ട്. ചത്താ പച്ച ട്രെയിലര്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ജനുവരി 22 ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തും. അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍, ഇഷാന്‍ ഷൗക്കത്ത് (മാര്‍ക്കോ ഫെയിം), പൂജ മോഹന്‍ദാസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവരുടെ ഗംഭീര ആക്ഷനും ഒപ്പം കോമഡിയും ഇമോഷനും കൃത്യമായ അളവില്‍ കോര്‍ത്തിണക്കിയാണ് ചിത്രം കഥ പറയുന്നതെന്നും, ചിത്രത്തില്‍ പ്രേക്ഷകരെ കാത്ത് ഒട്ടേറെ സസ്പെന്‍സുകള്‍ ഒളിച്ചിരുപ്പുണ്ടെന്നും ട്രെയിലര്‍ സൂചിപ്പിക്കുന്നു.

നവാഗതനായ അദ്വൈത് നായര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ട്രാന്‍സ് വേള്‍ഡ് ഗ്രൂപ്പും ലെന്‍സ്മാന്‍ ഗ്രൂപ്പും ചേര്‍ന്നാണ് റീല്‍ വേള്‍ഡ് എന്റര്‍ടൈന്‍മെന്റ് എന്ന നിര്‍മ്മാണ കമ്പനിക്ക് രൂപം നല്‍കിയത്. റിതേഷ് എസ് രാമകൃഷ്ണന്‍, ഷിഹാന്‍ ഷൗക്കത് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. ചിത്രം കേരളത്തിലെ തീയേറ്ററുകളില്‍ വിതരണം ചെയ്യുന്നത് ദുല്‍ഖര്‍ സല്‍മാന്‍ നേതൃത്വം നല്‍കുന്ന വേഫെറര്‍ ഫിലിംസ്.

Content highlights: Mammootty in Chathaa Pacha cameo fans decoded brilliances in trailer

dot image
To advertise here,contact us
dot image